Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ ഏറ്റവും...

ഒമാനിലെ ഏറ്റവും വിശ്വസ്​ത ബ്രാൻഡ്: ഷാഹി ഫുഡ്‌സ് ആൻഡ് സ്‌പൈസസിന് പുരസ്കാരം

text_fields
bookmark_border
ഒമാനിലെ ഏറ്റവും വിശ്വസ്​ത ബ്രാൻഡ്: ഷാഹി ഫുഡ്‌സ് ആൻഡ് സ്‌പൈസസിന് പുരസ്കാരം
cancel

മസ്കത്ത്​: പയർ വർഗങ്ങളുടെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും വിഭാഗത്തിൽ ഒമാനിലെ ഏറ്റവും വിശ്വസ്​ത ബ്രാൻഡിനുള്ള പുരസ്കാരം രാജ്യത്തെ പ്രമുഖ ​ഭക്ഷ്യോൽപന്ന ഉൽപാദന, വിതരണ കമ്പനിയായ ഷാഹി ഫുഡ്‌സ് ആൻഡ് സ്‌പൈസസ് സ്വന്തമാക്കി. സുൽത്താനേറ്റിലെ മുൻനിര പബ്ലിഷിങ്ങ് ഹൗസുകളിലൊന്നായ അപെക്സ് മീഡിയയാണ് അവാർഡ് ‌ഏർപ്പെടുത്തിയത്. പൊതുജനങ്ങളിൽനിന്ന് പരമാവധി വോട്ട് നേടുന്ന ബ്രാൻഡുകൾക്കാണ്​ ‘ഒമാന്റെ ഏറ്റവും വിശ്വസ്ത ബ്രാൻഡ്​’ പുരസ്കാരം നൽകുന്നത്.

അൽ ബുസ്താൻ പാലസിൽ നടന്ന ചടങ്ങിൽ ഗതാഗത, വാർത്താ വിനിമയ, വിവര സ​ങ്കേതിക മന്ത്രി സഈദ്​ ബിൻ ഹമൂദ് അൽ മവാലിയിൽനിന്ന്​ ചെയർമാൻ ഇബ്രാഹിം മുഹമ്മദ്‌ അൽ റവാഹി ഏറ്റുവാങ്ങി. ഷാഹി ഫുഡ്​സ്​ ആൻഡ്​ സ്​പൈസസ്​ സ്ഥാപകനും മാനേജിങ്​ ഡയറക്ടറുമായ മുഹമ്മദ് അഷ്‌റഫ് മുളംപറമ്പിൽ, സഈദ്‌ ബിൻ മുഹമ്മദ്‌ അൽ റവാഹി, എക്‌സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ റഹ്മാൻ മുഹമ്മദ് അഷ്‌റഫ് മുളംപറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.

പയർവർഗങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വിഭാഗത്തിൽ ഏറ്റവും വിശ്വസനീയമായ ബ്രാൻഡായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്​ മാനേജ്​മെന്‍റ്​ ഭാരവാഹികൾ പറഞ്ഞു. ഈ അഭിമാനകരമായ അംഗീകാരം നേടാൻ സഹായിച്ച ഞങ്ങളുടെ പങ്കാളികൾക്കും ജീവനക്കാർക്കും ഒമാൻ ജനതയോടും സമൂഹത്തോടും നന്ദി പറയുകയാണെന്നും അവർ അറിയിച്ചു.

1986ൽ സ്ഥാപിതമായ ഷാഹി ഫുഡ്‌സ് ആൻഡ് സ്‌പൈസസ് ഇന്ന്​ ഒമാനിലെ പ്രമുഖ എഫ്‌.എം.സി.ജി ബ്രാൻഡാണ്. പയർവർഗങ്ങൾ, മസാലകൾ, പരിപ്പ്, ഡ്രൈ ഫ്രൂട്ട്‌സ്, അറബിക് കോഫി എന്നീ വിഭാഗങ്ങളിലായി 200ൽ പരം ഭക്ഷ്യ ഉൽപന്നങ്ങൾ കമ്പനി വിതരണം ചെയ്യുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanShahi Foods and Spices
News Summary - Most Trusted Brand in Oman: Awarded to Shahi Foods and Spices
Next Story