Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​ദൈ​ബി അ​ൽ...

മു​ദൈ​ബി അ​ൽ അ​ഫ്‍ല​ജ്​ റോ​ഡ് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

text_fields
bookmark_border
road
cancel
camera_alt

മു​ദൈ​ബി വി​ലാ​യ​ത്തി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന അ​ൽ അ​ഫ്‍ല​ജ്​ റോ​ഡ്

മ​സ്ക​ത്ത്: വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ​ലെ മു​ദൈ​ബി വി​ലാ​യ​ത്തി​ലെ അ​ൽ അ​ഫ്‍ല​ജ്​ റോ​ഡി​ന്റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 39 ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. മു​ദൈ​ബി-​സി​നാ​വ് ഇ​ന്റ​ർ​സെ​ക്ഷ​ൻ മു​ത​ൽ അ​ഫ്‌​ലാ​ജ് വി​ല്ലേ​ജ് വ​രെ​യു​ള്ള 22 കി​ലോ​മീ​റ്റ​റാ​ണ് പ​ദ്ധ​തി​യി​ൽ വ​രു​ന്ന​ത്.

നി​ല​വി​ൽ സിം​ഗി​ൾ ​ലൈ​നി​ലാ​ണ് ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യം, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം പാ​ത ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഭാ​വി​യി​ൽ ര​ണ്ടു​വ​രി പാ​ത​യാ​ക്കും. പു​തി​യ സിം​ഗി​ൾ റോ​ഡി​ൽ 3.5 മീ​റ്റ​ർ വീ​തി​യു​ള്ള ര​ണ്ട് പാ​ത​ക​ളും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് റോ​ഡി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഒ​രു ഇ​ന്‍റ​ർ​സെ​ക്‌​ഷ​ൻ നി​ർ​മി​ക്കു​ന്ന​തും പ​ദ്ധ​തി​യി​ലു​ണ്ട്. ​റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​​തോ​ടെ സു​ൽ​ത്താ​നേ​റ്റി​ലെ മ​റ്റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളു​മാ​യി വാ​ണി​ജ്യ, വി​നോ​ദ​സ​ഞ്ചാ​ര, സാ​മ്പ​ത്തി​ക വ​ശ​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​ന്ന​തി​നൊ​പ്പം റോ​ഡി​ലെ സു​ര​ക്ഷ​യും സു​ഗ​മ​മാ​യ ഗ​താ​ഗ​ത​വും ഉ​റ​പ്പാ​ക്കാ​ൻ സ​ഹാ​യ​ക​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionOman NewsRoad
News Summary - Mudaibi Al Aflaj Road construction progressing
Next Story