ഒൗദ്യോഗിക മുദ്ര അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
text_fieldsവ്യവസായ വാണിജ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്
മസ്കത്ത്: രാജ്യത്തിെൻറ ഒൗദ്യോഗിക മുദ്രയോ രാജകീയ അടയാളമോ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം. ഖഞ്ജറും രണ്ട് വാളുകളും അടങ്ങുന്ന രാജ്യത്തിെൻറ ഒൗദ്യോഗിക മുദ്രയും കിരീടവും ഖഞ്ജറും രണ്ട് വാളുകളും അടങ്ങുന്ന രാജകീയ അടയാളവും കമ്പനികളും വാണിജ്യ സ്ഥാപനങ്ങളും വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടതിെൻറ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പെന്ന് മന്ത്രാലയത്തിലെ വാണിജ്യ വിഭാഗം ഡയറക്ടർ ജനറൽ ഖാമിസ് ബിൻ അബ്ദുല്ലാഹ് അൽ ഫാർസി അറിയിച്ചു.
വാണിജ്യ ഉൽപന്നങ്ങളിൽ മന്ത്രാലയത്തിൽനിന്ന് ലൈസൻസ് എടുത്ത ശേഷമേ ഇത്തരം മുദ്രകൾ ഉപയോഗിക്കാൻ പാടുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. ലൈസൻസില്ലാതെ ഇവ ഉപയോഗിക്കുന്നത് രാജ്യത്തിെൻറ പതാകയെയും ഒൗദ്യോഗിക മുദ്രയെയും രാജകീയ ഗാനത്തെയും കുറിച്ച് പ്രതിപാദിക്കുന്ന 53/2004 റോയൽ ഡിക്രിയുടെ ലംഘനമാണ്. വാണിജ്യ ബ്രാൻഡിനോ, വാണിജ്യ പ്രചാരണത്തിനോ പരസ്യത്തിനോ ഒൗദ്യോഗിക മുദ്ര ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്.
പ്രാദേശികമായി ഉൽപാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ ആഭരണങ്ങൾ അടക്കം ഏത് ഉൽപന്നങ്ങളിലും വ്യവസായ വാണിജ്യ മന്ത്രാലയത്തിെൻറ മുൻകൂർ അനുമതിയില്ലാതെ ഒൗദ്യോഗിക മുദ്ര ഉപയോഗിക്കുന്നത് നിരോധിക്കപ്പെട്ടതാണെന്നും നിയമത്തിെൻറ ആർട്ടിക്ക്ൾ 12ൽ പറയുന്നു. നിയമലംഘകർക്ക് പിഴയടക്കം ശിക്ഷ നൽകാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമം ലംഘിച്ചുള്ള ഉൽപന്നങ്ങൾ മുഴുവൻ പിടിച്ചെടുക്കാനും മന്ത്രാലയത്തിന് അനുമതിയുണ്ടാകുമെന്ന് അൽ ഫാർസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.