സ്നേഹത്തിന്റെ രുചിക്കൂട്ട് പകർന്ന ബാവക്ക ഇന്ന് നാടണയും
text_fieldsമസ്കത്ത്: മൂന്നു പതിറ്റാണ്ടുകാലം പ്രവാസ ലോകത്ത് സ്നേഹത്തിന്റെ രുചിക്കൂട്ട് പകർന്ന മലപ്പുറം ജില്ലയിലെ താനൂർ സ്വദേശി മുഹമ്മദ് കുട്ടി എന്ന ബാവക്ക (62) നാടണയുന്നു. പ്രവാസം സമ്മാനിച്ച നല്ലോർമകളുമായി ചൊവ്വാഴ്ച രാത്രി ഒമാൻ എയറിൽ ഇദ്ദേഹം നാട്ടിലേക്ക് തിരിക്കും. 30 വർഷവും ഒമാനിൽ ഹോട്ടലുകളിലും കോഫി ഷോപ്പുകളിലുമായിരുന്നു ജോലി.
ഇതിൽ 20 വർഷവും റൂവിയിലെ ഹോട്ടലിലായിരുന്നു. ശേഷിക്കുന്ന കാലം എം.ബി.ഡി ഏരിയയിലുള്ള ബുഖാരി മസ്ജിദിന് സമീപമുള്ള മജാൻ കോഫി ഷോപ്പിൽ. 1992ൽ 30ാം വയസ്സിലാണ് ആദ്യമായി ഒമാനിലെത്തുന്നത്. പ്രവാസജീവിതത്തിനിടെ ഒന്നും നേടാനായില്ലെങ്കിലും അഞ്ച് ആൺമക്കൾക്കും മികച്ച വിദ്യാഭ്യാസം കൊടുക്കാൻ സാധിച്ചതാണ് മികച്ച സമ്പാദ്യമെന്ന് അദ്ദേഹം പറഞ്ഞു. ശേഷിക്കുന്നകാലം കുടുംബത്തോടൊപ്പം കഴിയാനാണ് തീരുമാനം. കദിയാമ കുട്ടിയാണ് ഭാര്യ. അലി, അബ്ദുൽ ഗഫൂർ, അബ്ബാസ്, ഹാരിസ്, ആഷിഖ് എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.