മുലദ ഇന്ത്യൻ സ്കൂൾ സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങൾ ചുമതലയേറ്റു
text_fieldsമുലദ: ഇന്ത്യൻ സ്കൂൾ മുലദയിൽ സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു. ഇന്ത്യൻ എംബസിയിലെ പ്രതിരോധ ഉപദേഷ്ടാവ് ക്യാപ്റ്റൻ ഹരീഷ് ശ്രീനിവാസൻ മുഖ്യാതിഥിയായി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എ. അനിൽകുമാർ, കൺവീനർ എം.ടി. മുസ്തഫ, എസ്.എം.സി അംഗങ്ങളായ ടി.എച്ച്. അർഷാദ്, ആഷിഫ ആസിഫ്, ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്റ്റുഡന്റ്സ് കൗൺസിൽ അംഗങ്ങൾ നടത്തിയ മാർച്ച് പാസ്റ്റ് ആവേശം പകരുന്നതായിരുന്നു. സ്കൂൾ ഗായകസംഘം പ്രാർഥന നടത്തി. പ്രിൻസിപ്പൽ പർവീൺ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എ. അനിൽ കുമാർ സംസാരിച്ചു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ്സ് കൗൺസിൽ അംഗങ്ങളെ കൗൺസിൽ കോഓഡിനേറ്റർ പ്രമോദ് ജോയ് പരിചയപ്പെടുത്തി. പ്രിൻസിപ്പൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യാതിഥിയും വിശിഷ്ടാതിഥികളും ചേർന്ന് പ്രിഫെക്ടുമാരെ ബാഡ്ജുകളും സാഷുകളും നൽകി ആദരിച്ചു. ഹെഡ് ബോയ് പോൾ മോൻസ്, ഹെഡ് ഗേൾ അവത്തീഫ് കരുവാട്ടിൽ എന്നിവർ ആശംസ നേർന്നു. സ്കൂളിനെ പ്രതിനിധാനം ചെയ്ത് പ്രസിഡന്റ് എ. അനിൽകുമാർ മുഖ്യാതിഥിക്ക് മെമന്റോ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.