Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​ർ​ണാ​ഭ​മാ​യി...

വ​ർ​ണാ​ഭ​മാ​യി മു​ല​ദ്ദ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ അ​ത്‌​ല​റ്റി​ക് മീ​റ്റ്

text_fields
bookmark_border
Muladda Indian School Athletic Meet
cancel
camera_alt

മു​ല​ദ്ദ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ൽ ന​ട​ന്ന വാ​ര്‍ഷി​ക അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ​നി​ന്ന്

മ​സ്‌​ക​ത്ത്: മു​ല​ദ്ദ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ വാ​ര്‍ഷി​ക അ​ത്‌​ല​റ്റി​ക് മീ​റ്റും ഡ്രി​ല്‍ ഡി​സ്‌​പ്ലേ​യും സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ അ​ര​ങ്ങേ​റി. ഒ​മാ​ന്‍ ഷൂ​ട്ടി​ങ് ഫെ​ഡ​റേ​ഷ​ന്‍ അം​ഗം ഒ​ളി​മ്പ്യ​ന്‍ വാ​ദാ അ​ല്‍ ബ​ലൂ​ശി മു​ഖ്യാ​തി​ഥി​യും ഡ​യ​റ​ക്ട​ര്‍ ഇ​ന്‍ ചാ​ര്‍ജ് പി.​ടി.​കെ ഷ​മീ​ര്‍ വി​ശി​ഷ്ടാ​തി​ഥി​യു​മായി. ​സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഡോ. ​മാ​ത്യു വ​ര്‍ഗീ​സ്, സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​ലീ​ന ഫ്രാ​ന്‍സി​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

അ​ത്‌​ല​റ്റി​ക് മ​ത്സ​ര​ങ്ങ​ളും സാം​സ്‌​കാ​രി​ക പ്ര​ക​ട​ന​ങ്ങ​ളും വി​ദ്യാ​ര്‍ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രെ​യും അ​ന​ധ്യാ​പ​ക​രെ​യും സ്‌​കൂ​ള്‍ മൈ​താ​ന​ത്ത് ഒ​രു​മി​പ്പി​ച്ചു. ഒ​മാ​ന്‍, ഇ​ന്ത്യ ദേ​ശീ​യ ഗാ​ന​ത്തി​നു​ശേ​ഷം സ്‌​കൂ​ള്‍ ഗാ​യ​ക സം​ഘ​ത്തി​ന്റെ പ്രാ​ര്‍ഥ​ന ഗാ​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. അ​ത്‌​ല​റ്റി​ക് മീ​റ്റി​ന് തു​ട​ക്കം കു​റി​ച്ച് സ്‌​കൂ​ള്‍ പ​താ​ക പി.​ടി.​കെ ഷ​മീ​റും ഹൗ​സ് പ​താ​ക​ക​ള്‍ അ​ത​ത് ഹൗ​സ് ഇ​ന്‍ ചാ​ര്‍ജു​ക​ളും ഉ​യ​ര്‍ത്തി.

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ സ്‌​കൂ​ള്‍ പ്രി​ഫെ​ക്റ്റ് കാ​ണ്‍സി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഹെ​ഡ് ബോ​യ് മു​ഹ​മ്മ​ദ് ഫാ​യി​സ്, ഹെ​ഡ് ഗേ​ള്‍ സി​ന്ധു ബി​പി​ന്‍ പ​ലേ​ജ, നാ​ല് ഹൗ​സു​ക​ളു​ടെ ക്യാ​പ്റ്റ​ന്‍മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ര്‍ച്ച് പാ​സ്റ്റ് ന​ട​ന്നു. ബ്ലൂ, ​ഗ്രീ​ന്‍, റെ​ഡ്, യെ​ല്ലോ എ​ന്നി ഹാ​സു​ക​ളു​ടെ ക്യാ​പ്റ്റ​ന്‍മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ച്ച​ട​ക്ക​വും ഐ​ക്യ​വും പ്ര​ദ​ര്‍ശി​ച്ചു​ള്ള മാ​ര്‍ച്ച് പാ​സ്റ്റ് ദൃ​ശ്യ​വി​രു​ന്നാ​യി.

സ്‌​പോ​ര്‍ട്‌​സ് ക്യാ​പ്റ്റ​ന്‍ അ​ന്ന മ​രി​യ ഷി​ബു പ്ര​തി​ജ്ഞ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ഒ​മാ​ന്‍ ക്ല​സ്റ്റ​റി​ലും ദേ​ശീ​യ മീ​റ്റി​ലും പ​ങ്കെ​ടു​ത്ത സ്‌​കൂ​ളി​ല്‍നി​ന്നു​ള്ള വി​ദ്യാ​ര്‍ഥി​ക​ള്‍ മൈ​താ​ന​ത്ത് ഒ​ളി​മ്പി​ക്‌​സ് ദീ​പ​ശി​ഖ ഉ​യ​ര്‍ത്തി പ്ര​യാ​ണം ന​ട​ത്തി. അ​ഞ്ചാം ത​രം, അ​ണ്ട​ര്‍ 14, 17, 19 വി​ഭാ​ഗ​ങ്ങ​ളി​ലെ ആ​ണ്‍കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍കു​ട്ടി​ക​ളു​ടെ​യും 200 മീ​റ്റ​ര്‍ ഓ​ട്ട​മ​ത്സ​രം അ​ണ്ട​ര്‍ 14, 17, 19 വി​ഭാ​ഗ​ങ്ങ​ളി​ലെ ആ​ണ്‍കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍കു​ട്ടി​ക​ളു​ടെ​യും റി​ലേ എ​ന്നി​വ​യു​ടെ ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ക്ക് കാ​ണി​ക​ള്‍ സാ​ക്ഷ്യം വ​ഹി​ച്ചു.

ആ​റ്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ 135 വി​ദ്യാ​ര്‍ഥി​ക​ളു​ടെ ഊ​ര്‍ജ്ജ​സ്വ​ല​മാ​യ എ​യ്‌​റോ​ബി​ക് പ്ര​ക​ട​ന​ത്തോ​ടെ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ക്ക് തു​ട​ക്ക​മാ​യി. മൂ​ന്ന് മു​ത​ല്‍ അ​ഞ്ച് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ ന​ട​ത്തി​യ മാ​സ് ഡ്രി​ല്‍ സം​ഗീ​ത​ത്തി​ന്റെ താ​ള​ത്തി​നൊ​ത്ത അ​ഭ്യാ​സ​വും അ​വ​രു​ടെ ഊ​ര്‍ജ​സ്വ​ല​ത​യും എ​ടു​ത്തു​കാ​ണി​ച്ചു. 150 ഓ​ളം വി​ദ്യാ​ര്‍ഥി​ക​ളു​ടെ സ്പി​ല്‍ ഡാ​ന്‍സും തീം ​ഡാ​ന്‍സും ന​ട​ന്നു.

സ്‌​കൂ​ള്‍ ഗാ​യ​ക​സം​ഘം അ​വ​ത​രി​ഭി​ച്ച 'ഞ​ങ്ങ​ള്‍ ചാ​മ്പ്യ​രാ​ണ് എ​ന്ന പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ഗാ​നം ശ്ര​ദ്ധേ​യ​മാ​യി. അ​ണ്ട​ര്‍ 14, 17, 19 വി​ഭാ​ഗ​ങ്ങ​ളി​ലെ 200 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ലും റി​ലേ​യി​ലും വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്‍മാ​രാ​യ ആ​ണ്‍കു​ട്ടി​ക​ളെ​യും പെ​ണ്‍കു​ട്ടി​ക​ളെ​യും മു​ഖ്യാ​തി​ഥി​യും വി​ശി​ഷ്ഠാ​തി​ഥി​യും മ​റ്റ് വി​ശി​ഷ്ടാ​തി​ഥി​ക​ളും മെ​ഡ​ലു​ക​ള്‍ ന​ല്‍കി ആ​ദ​രി​ച്ചു. അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ 755 പോ​യന്റു​മാ​യി ഗ്രീ​ന്‍ ഹൗ​സ് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. 631 പോ​യന്റു​മാ​യി റെ​ഡ് ഹൗ​സ് റ​ണ്ണ​ര്‍അ​പ്പ് ട്രോ​ഫി​യും ക​ര​സ്ഥ​മാ​ക്കി. മു​ഖ്യാ​തി​ഥി ഒ​ളി​മ്പി​ക്‌​സ് പ​താ​ക താ​ഴ്ത്തി പ്രി​ന്‍സി​പ്പ​ലി​ന് കൈ​മാ​റി.

മി​ഡി​ല്‍, സീ​നി​യ​ര്‍ ക​മ്പാ​ര്‍ട്ട്‌​മെ​ന്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും ഫൈ​ന​ലും പ്രി​ല​റേ​റ്റ​റി ക​മ്പാ​ര്‍ട്ട്‌​മെ​ന്റി​നാ​യു​ള്ള അ​ത്‌​ല​റ്റി​ക് മീ​റ്റി​ന്റെ​യും പ്രാ​ഥ​മി​ക റാ​ണ്ടു​ക​ളു​ടെ​യും സ​മാ​പ​ന​മാ​യി​രു​ന്നു ഈ ​പ​രി​പാ​ടി. അ​ണ്ട​ര്‍ 14 വി​ഭാ​ഗ​ത്തി​ല്‍ 12 ഇ​ന​ങ്ങ​ളി​ലും അ​ണ്ട​ര്‍ 17 വി​ഭാ​ഗ​ത്തി​ല്‍ 26 ഇ​ന​ങ്ങ​ളി​ലും അ​ണ്ട​ര്‍ 19 വി​ഭാ​ഗ​ത്തി​ല്‍ 27 ഇ​ന​ങ്ങ​ളി​ലു​മാ​യി ആ​ണ്‍കു​ട്ടി​ക​ളും പെ​ണ്‍കു​ട്ടി​ക​ളും മ​ത്സ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsMuladda Indian School Athletic Meet
News Summary - Muladda Indian School Athletic Meet
Next Story