മുലദ്ദ ഇന്ത്യന്‍ സ്കൂളില്‍ അധ്യാപകദിനം ആഘോഷിച്ചു
text_fieldsമസ്കത്ത്: മുലദ്ദ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ സ്കൂള്‍ കാമ്പസില്‍ അധ്യാപകദിനം ആഘോഷിച്ചു. അധ്യാപകരോടുള്ള നന്ദിയും ആദരവും പ്രകടിപ്പിക്കുന്നതായി പരിപാടി.
കാമ്പസ് മുഴുവന്‍ ആവേശത്തിന്റെയും ആഹ്ലാദത്തിന്റെയും അലയൊലികള്‍ നിറഞ്ഞു. സീനിയര്‍ വിദ്യാര്‍ഥികള്‍ അധ്യാപകരുടെ അന്നത്തെ ചുമതലകള്‍ ഏറ്റെടുത്തു. വിദ്യാര്‍ഥികള്‍ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. സ്കൂള്‍ ഗായകസംഘത്തിന്റെ പ്രാർഥന ഗാനത്തോടെയാണ് ആഘോഷം ആരംഭിച്ചത്. സ്കൂളിനെ അഭിസംബോധന ചെയ്തു പ്രിന്‍സിപ്പല്‍, അധ്യാപകരെ ബഹുമാനിക്കുന്ന പാരമ്പര്യം നിലനിര്‍ത്താന്‍ വിദ്യാര്‍ഥികളോട് അഭ്യർഥിക്കുകയും സ്കൂളിന്റെ മികച്ച വിജയത്തിന് മാതൃകാപരമായ സംഭാവന നല്കിയ മുഴുവന്‍ ജീവനക്കാരെയും അഭിനന്ദിക്കുകയും ചെയ്തു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ അധ്യാപകരെ ആകര്‍ഷിച്ചു. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതീകമായി വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും ഉപഹാരം നല്കി. പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ആശംസകള്‍ പരിപാടിക്ക് മാറ്റ് കൂട്ടി. അധ്യാപകര്‍ക്കായി ഡംപ് ഷെറാഡ്, ബോംബ് ഇന്‍ ദി സിറ്റി, ഡോഡ്ജിങ് ദി ബാള്‍ തുടങ്ങി വിവിധ രസകരമായ ഗെയിമുകള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടെ ചടങ്ങുകള്‍ സമാപിച്ചു. ഓരോ വിദ്യാര്‍ഥിയുടെയും സമഗ്ര വികസനത്തിനും സ്കൂളിന്റെ പുരോഗതിക്കും അധ്യാപകര്‍ നടത്തുന്ന ആത്മാർഥമായ പരിശ്രമങ്ങളെ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്കു വേണ്ടി എസ്.എം.സി പ്രസിഡന്റ് എ. അനില്‍കുമാര്‍ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.