മുൽഹാം അൽ ജാർഫി ഒമാൻടെൽ ചെയർമാൻ
text_fieldsമസ്കത്ത്: ഒമാൻ ടെലികമ്യൂണിക്കേഷൻസ് കമ്പനിയായ ‘ഒമാൻടെലിന്റെ’പുതിയ ചെയർമാനായി മുൽഹാം അൽ ജാർഫിനെ തെരഞ്ഞടുത്തു. ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീലിയാണ് വൈസ് ചെയർമാൻ. 2023-2025 കാലയളവിലേക്കുള്ള പുതിയ ഡയറക്ടർ ബോർഡിനെ മാർച്ച് 31ന് ചേർന്ന വാർഷിക പൊതുയോഗമാണ് തെരഞ്ഞെടുത്തത്.
ഡയറക്ടർ ബോർഡംഗങ്ങൾ: മുൽഹം ബിൻ ബഷീർ അൽ ജർഫ്, എൻജിനീയർ. അതിഫ് ബിൻ സഈദ് അൽ സിയാബി, ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീലി, ഇബ്രാഹിം ബിൻ സഈസ് അൽ ഇസ്രി, മുസല്ലം ബിൻ മുഹമ്മദ് അൽ ബറാമി, ഖാലിദ് ബിൻ താലിബ് അൽ ഹസനി, ഇസ്ഹാഖ് ബിൻ സെയ്ദ് അൽ മാവലി, സയ്യിദ് സാക്കി ബിൻ ഹിലാൽ അൽ ബുസൈദി. കമ്പനി സെക്രട്ടറിയായി സഊദ് ബിൻ മൻസൂർ അൽ മസ്റൂയിയെയും ബോർഡ് ലീഗൽ അഡ്വൈസറായി ഡോ. ഹമദ് ബിൻ മുഹമ്മദ് അൽ ഹദ്റാമിയെയും നിയമിച്ചു. ഔദ്യോഗിക വക്താക്കളായി കമ്പനിയുടെ ചെയർമാനെയും സി.ഇ.ഒയെയും നിയമിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.