നഗരസഭ തെരഞ്ഞെടുപ്പ്; വിദേശത്തുള്ള ഒമാനി പൗരന്മാർ വോട്ട് ചെയ്തു
text_fieldsമസ്കത്ത്: രാജ്യത്തെ മൂന്നാമത് മുനിസിപ്പാലിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിൽ വിദേശത്തുള്ള ഒമാനി പൗരന്മാർ വോട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ 'ഇന്‍തഖിബ്' എന്ന ആപ് വഴിയാണ് രാജ്യത്തിന് പുറത്തുനിന്നുള്ള വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്തു തുടങ്ങിയത്.
രാവിലെ എട്ടിന് ആരംഭിച്ച വോട്ടിങ് നടപടികൾ ഞായറാഴ്ച വൈകീട്ട് ഏഴു വരെ തുടർന്നു. വോട്ട് സ്മാര്‍ട്ട് ഫോണ്‍ വഴി വോട്ട് രേഖപ്പെടുത്താന്‍ കഴിയുമെന്നത് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയായിരുന്നു. ഈ മാസം 25നാണ് രാജ്യത്ത് വോട്ടെടുപ്പ് നടക്കുക. 727 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. ഇതിൽ 28 പേർ വനിതകളാണ്. 346,965 വനിതകള്‍ ഉള്‍പ്പെടെ 731,767 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. വോട്ടുറപ്പിക്കുന്നതിന് അവസാന ഘട്ട പ്രചാരണത്തിലായിരുന്നു സ്ഥാനാര്‍ഥികള്‍. ബില്‍ ബോര്‍ഡുകള്‍, പ്രസിദ്ധീകരണങ്ങള്‍, പ്രാദേശിക പത്രങ്ങള്‍, വോട്ടര്‍മാരുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ രീതികളാണ് പ്രചാരണത്തിനായി സ്ഥാനാർഥികൾ സ്വീകരിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.