നഗരസഭ തെരഞ്ഞെടുപ്പ് നടപടിക്ക് തുടക്കം
text_fieldsമസ്‌കത്ത്: രാജ്യത്ത് നഗരസഭ തെരഞ്ഞെടുപ്പ് നടപടിക്ക് ആഭ്യന്തര മന്ത്രാലയം തുടക്കം കുറിച്ചു. ഞായറാഴ്ച മുതൽ കൗൺസിലിലേക്ക് മത്സരിക്കുന്നവരുടെ അപേക്ഷ സ്വീകരിച്ചു. ജൂൺ രണ്ടുവരെ തുടരും. മത്സരിക്കാൻ ആഗ്രഹിക്കുന്നവർ ആവശ്യമായ രേഖകൾ സഹിതം 'elections.om'എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 30 വയസ്സിന് മുകളിൽ പ്രായമുള്ള ഒമാനി പൗരന്മാർക്ക് മാത്രമേ മത്സരിക്കാൻ സാധിക്കൂ.
മുമ്പ് ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കും മത്സരിക്കാനാവില്ല. ജനറല്‍ എജുക്കേഷന്‍ ഡിപ്ലോമയില്‍ താഴെ വിദ്യാഭ്യാസ യോഗ്യത ഉള്ളവരുടെ അപേക്ഷ പരിഗണിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. മത്സരിക്കുന്നവർ സ്റ്റേറ്റ് കൗണ്‍സില്‍, മജ്‌ലിസ് ശൂറ എന്നിവിടങ്ങളില്‍ നിലവില്‍ അംഗങ്ങളാവരുത്. സൈനിക, സുരക്ഷ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും നഗരസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.
രാജ്യത്തിന് പുറത്ത് താമസിക്കുകയോ ജോലിചെയ്യുകയോ ചെയ്യുന്നവര്‍ക്കും മത്സരത്തിന് അനുമതിയില്ല. നാലുവർഷമാണ് നഗരസഭാംഗത്തിന്‍റെ കാലാവധി. ഇതിനുശേഷം 90 ദിവസത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. എന്തെങ്കിലും കാരണത്താൽ തെരഞ്ഞെടുപ്പ് നീണ്ടുപോകുകയാണെങ്കിൽ നിലവിലെ കൗൺസിൽതന്നെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.