മുരുകൻ കാട്ടാക്കട സുഹാർ മലയാളം മിഷൻ പഠനകേന്ദ്രം സന്ദർശിച്ചു
text_fieldsസുഹാർ: മലയാളം മിഷൻ ഡയറക്ടറും കവിയും അധ്യാപകനുമായ മുരുകൻ കാട്ടാക്കട സുഹാറിലെ മലയാളം മിഷൻ ഒമാൻ ചാപ്റ്ററിന്റെ പഠനകേന്ദ്രം സന്ദർശിച്ചു.
ശനിയാഴ്ച രാവിലെ 11 മണിക്കാണ് സുഹാർ ഇന്ത്യൻ സ്കൂളിന് സമീപമുള്ള മലയാളം മിഷൻ ക്ലാസ് നടക്കുന്ന കൊച്ചുകുട്ടികളുടെ സ്കൂളിൽ എത്തിയത്. അധ്യാപകരും രക്ഷിതാക്കളും കുട്ടികളും മലയാളം മിഷൻ സുഹാർ ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു.
പ്രതിഫലം പ്രതീക്ഷിക്കാതെ പ്രവാസി വിദ്യാർഥികളിൽ മലയാള ഭാഷ പകർന്നു നൽകുന്ന അധ്യാപകരെയും കുട്ടികൾക്ക് പിന്തുണ നൽകുന്ന രക്ഷിതാക്കളെയും മുരുകൻ കാട്ടാക്കട അഭിനന്ദിച്ചു. മലയാളം മിഷൻ ഒമാൻ ചാപ്റ്റർ കൺവീനർ സന്തോഷ് കുമാർ, വിത്സൻ ജോർജ്, ബാലകൃഷ്ണൻ കുനിമ്മൽ, രാമചന്ദ്രൻ താനൂർ, അനു ചന്ദ്രൻ എന്നിവർ മുരുകൻ കാട്ടാക്കടയെ അനുഗമിച്ചു. ചടങ്ങിൽ മുരളീ കൃഷ്ണൻ അധ്യക്ഷത വഹിച്ച.
മലയാളം മിഷൻ സുഹാർ കോഓഡിനേറ്റർ വിൻസന്റ് സന്തോഷ് സ്വാഗതവും സജീഷ് ജി. ശങ്കർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.