മുസന്ദം വികസനം: യോഗം ചേർന്നു
text_fieldsമസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ പ്രധാനപ്പെട്ട പദ്ധതികളുടെ പൂർത്തീകരണം ചർച്ചചെയ്യാനായി ഒമാൻ വിഷൻ 2040 ഫോളോ-അപ് കമ്മിറ്റി യോഗം ചേർന്നു. ഗവർണർ സയ്യിദ് ഇബ്രാഹിം സഈദ് അൽ ബുസൈദി അധ്യക്ഷതവഹിച്ചു.
ഭവനം, ഗതാഗതം, വാണിജ്യം, വ്യവസായം, ടൂറിസം പ്രമോഷൻ, ലോജിസ്റ്റിക്സ്, മുനിസിപ്പാലിറ്റി തുടങ്ങി ഗവർണറേറ്റിലെ വിവിധ മേഖലകളിലെ വികസന പദ്ധതികൾ യോഗത്തിൽ ചർച്ചചെയ്തു. മുൻകാല നേട്ടങ്ങൾ അവലോകനം ചെയ്യുകയും വിവിധ വികസനവശങ്ങളെ സ്പർശിക്കുകയും ചെയ്തതായി മുസന്ദം ഗവർണറേറ്റിലെ ഹൗസിങ് ആൻഡ് അർബൻ പ്ലാനിങ് ഡയറക്ടർ ജനറൽ എൻജിനീയർ അലി അഹ്മദ് അൽ മഷാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.