Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​സ​ന്ദ​ത്ത്​...

മു​സ​ന്ദ​ത്ത്​ സാ​മൂ​ഹി​ക വി​ക​സ​ന പ​ദ്ധ​തി​ക​ൾ: നി​ര​വ​ധി ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു

text_fields
bookmark_border
മു​സ​ന്ദ​ത്ത്​ സാ​മൂ​ഹി​ക വി​ക​സ​ന പ​ദ്ധ​തി​ക​ൾ: നി​ര​വ​ധി ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു
cancel
camera_alt

 മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലെ സാ​മൂ​ഹി​ക വി​ക​സ​ന പ​ദ്ധ​തി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള

ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ന്നു

മ​സ്ക​ത്ത്​: മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലെ സാ​മൂ​ഹി​ക വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി നി​ര​വ​ധി ക​രാ​റു​ക​ളി​ൽ അ​ധി​കൃ​ത​ർ ഒ​പ്പു​വെ​ച്ചു. കെ.​ആ​ർ.​ഇ.​ശ്രാ​ഖ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച്​ വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, കാ​യി​കം, സാ​മൂ​ഹി​ക വി​ക​സ​നം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലാ​ണ് ക​രാ​റു​ക​ളി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

മു​സ​ന്ദം ഗ​വ​ർ​ണ​ർ സ​യ്യി​ദ് ഇ​ബ്രാ​ഹിം ബി​ൻ സ​ഈ​ദ് അ​ൽ ബു​സൈ​ദി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് ഒ​പ്പി​ട​ൽ​ച്ച​ട​ങ്ങ് ന​ട​ന്ന​ത്. ലി​മ​യി​ലെ ഹം​സ ബി​ൻ അ​ബ്ദു​ൽ മു​ത്ത​ലി​ബ് സ്‌​കൂ​ളി​ൽ സ്‌​പോ​ർ​ട്‌​സ് ഫീ​ൽ​ഡ് ഒ​രു​ക്കു​ന്ന​തും മു​സ​ന്ദം ബേ​യ്​​സി​ക്ക്​ സ​്കൂ​ളി​ൽ മ​ൾ​ട്ടി​പ​ർ​പ്പ​സ് ഹാ​ൾ സ​ജ്ജീ​ക​രി​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഗ​വ​ർ​ണ​റേ​റ്റി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ പി​ന്തു​ണ​ക്കു​ന്ന​തി​നു​ള്ള ക​രാ​റു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തെ​ന്ന് മു​സ​ന്ദം ഗ​വ​ർ​ണ​റു​ടെ ഓ​ഫി​സ് മേ​ധാ​വി മു​ബാ​റ​ക് ബി​ൻ അ​ലി അ​ൽ റ​ഹ്ബി ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഖ​സ​ബ്, മ​ദ്ഹ​യി​ലെ​യും വി​ലാ​യ​ത്തു​ക​ളി​ലെ എ​ല്ലാ സ്‌​കൂ​ളു​ക​ൾ​ക്കും ഇ​ന്‍റ​റാ​ക്ടീ​വ് സ്‌​ക്രീ​നു​ക​ളും ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ലെ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ​രി​പാ​ടി​ക​ൾ​ക്കു​മാ​യി മൊ​ബൈ​ൽ ഇ​ല​ക്ട്രോ​ണി​ക് ഡി​സ്‌​പ്ലേ സ്‌​ക്രീ​നു​ക​ളും ന​ൽ​കും. ഖ​സ​ബ് ഹോ​സ്പി​റ്റ​ൽ, ബു​ഖാ ഹോ​സ്പി​റ്റ​ൽ, ദി​ബ്ബ ഹോ​സ്പി​റ്റ​ൽ, ഖ​സ​ബ് ഹെ​ൽ​ത്ത് കോം​പ്ല​ക്സ്, ലി​മ ഹെ​ൽ​ത്ത് സെ​ന്‍റ​ർ, കും​സാ​ർ ഹെ​ൽ​ത്ത് സെൻറ​ർ എ​ന്നി​ങ്ങ​നെ ആ​റ് ആ​രോ​ഗ്യ യൂ​നി​റ്റു​ക​ൾ​ക്ക് വി​വി​ധ ത​ര​ത്തി​ലു​ള്ള 97 മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള ക​രാ​റു​ക​ളി​ലാ​ണ്​ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ഒ​പ്പി​ട്ട​ത്.

സാ​മൂ​ഹി​ക വി​ക​സ​ന മേ​ഖ​ല​യി​ൽ, ഖ​സ​ബി​ലെ വി​ക​ലാം​ഗ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യു​ള്ള അ​ൽ വ​ഫ കേ​ന്ദ്ര​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നും ധാ​ര​ണ​യാ​യി. ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി ഗ​വ​ർ​ണ​റേ​റ്റി​ൽ ഒ​മാ​നി വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ മ​റ്റൊ​രു ക​രാ​ർ. സാ​മൂ​ഹി​ക വി​ക​സ​ന മേ​ഖ​ല​യി​ൽ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും ക​രാ​റി​ലെ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social Development Schemes:
News Summary - Musandat Social Development Schemes: In several agreements Signed
Next Story