മസ്കത്ത് ഫെസ്റ്റിവലിന് ഇന്ന് തുടക്കം; ഇനി ആഘോഷ നാളുകൾ
text_fieldsമസ്കത്ത്: നഗരത്തിന് ഇനി ഒരു മാസത്തെ ആഘോഷ ദിനരാത്രങ്ങൾ. നഗരത്തിെൻറ വാർഷികാഘേ ാഷമായ മസ്കത്ത് ഫെസ്റ്റിവൽ ഇന്നാരംഭിക്കുന്നു. സുഖകരമായ കാലാവസ്ഥയിൽ വിനോദ വും ഷോപ്പിങ്ങും കലാപരിപാടികളും ലൈവ് ഷോകളും ആസ്വദിക്കാനുള്ള അവസരം ഇതാ വീണ്ടുമെ ത്തി.
ഒമാനിെൻറ തനത് ഭക്ഷണങ്ങളുടെ രുചി നുകരുന്നതിനും മസ്കത്ത് ഫെസ്റ്റിവൽ നി രവധി സ്റ്റാളുകളുണ്ട്. നസീം ഗാർഡനും അൽ അമിറാത്ത് പാർക്കുമാണ് ഫെസ്റ്റിവലിെൻറ മുഖ്യ വേദികളായി സന്ദർശകരെ സ്വാഗതം ചെയ്യുന്നത്.
ഉത്സവ വേദികളിൽ വൈകുന്നേരം നാല് മുതലാണ് പ്രവേശനം. സാധാരണ ദിവസങ്ങളിൽ രാത്രി 11നാണ് ഫെസ്റ്റിവൽ അവസാനിക്കുന്നത്. വാരാന്ത്യ ദിവസങ്ങളിൽ രാത്രി 12 വരെ ഉത്സവ വേദികൾ സജീവമായിരിക്കും. മുതിർന്നവർക്ക് 200 ബൈസയും കുട്ടികൾക്ക് 100 ബൈസയുമാണ് പ്രവേശന ഫീസ്.
വാണിജ്യ സ്റ്റാളുകൾ ഒരുങ്ങുന്നത് നസീം ഗാർഡനിലാണ്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വാണിജ്യ സ്ഥാപനങ്ങൾ െഫസ്റ്റിവലിൽ സ്റ്റാളൊരുക്കും. കരകൗശല വസ്തുക്കൾ അടക്കം നിരവധി ഉൽപന്നങ്ങൾ സ്റ്റാളുകളിൽ ലഭ്യമാവും. വിവിധ ഗെയിം സ്റ്റാളുകളും നസീം ഗാർഡനിലുണ്ടാവും. ഒമാനി പരമ്പരാഗത നൃത്തങ്ങൾ വിവിധ േവദികളിൽ അവതരിപ്പിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങളും നൃത്തച്ചുവടുമായെത്തും. ശബ്ദഘോഷങ്ങേളാടെയെത്തുന്ന വെടിക്കെട്ട് നഗരത്തിെൻറ ആകാശത്തെ വർണമനോഹരമാക്കും. ഖുറം സിറ്റി ആംഫി തിയറ്റർ അടക്കമുള്ള വേദികളിൽ സ്റ്റേജ് പരിപാടികളും അരങ്ങേറുന്നുണ്ട്.
കരകൗശല വിദഗ്ധരുടെയും പരമ്പരാഗത കർഷകരുടെയും കൈത്തഴക്കം വ്യക്തമാക്കുന്ന പ്രദർശനങ്ങൾ ആകർഷകമാകും. പായകളും കുട്ടകളും മെനഞ്ഞ് ഒമാനി കരകൗശല വിദഗ്ധർ ലൈവ് ഷോ സംഘടിപ്പിക്കും. അന്താരാഷ്ട്ര തലത്തിൽ ശ്രേദ്ധയരായ കാലകാരന്മാരും മെയ്യഭ്യാസ വിദഗ്ധരും ഫെസ്റ്റിവലിന് മാറ്റുകൂട്ടാനെത്തും. ഫെബ്രുവരി ഒമ്പത് വരെ ഇനി ഉത്സവത്തിെൻറ ആരവങ്ങളായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.