മസ്കത്ത് ഇന്ത്യൻ എംബസി രക്തദാന ക്യാമ്പിന് തുടക്കം
text_fieldsമസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസിയുടെ രക്തദാന ക്യാമ്പിന് തുടക്കമായി. ഒമാനിൽ സാധാരണ റമദാനിൽ രക്തത്തിന് ക്ഷാമം അനുഭവപ്പടാറുണ്ട്.
ഇത് പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ‘രക്തം ദാനം ചെയ്യുക, ജീവിതം പങ്കിടുക’ എന്ന പേരിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന കാമ്പയിൻ നടത്തുന്നത്. മസ്കത്തിലെ ഹെൽത്ത് സർവിസസ് ഡയറക്ടർ ജനറൽ ഡോ. താമര അൽ ഗഫ്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അംബാസഡർ അമിത് നാരങ് സംബന്ധിച്ചു.
ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വിപുലമായ സാന്നിധ്യത്താൽ ആദ്യ ദിനം 225 യൂനിറ്റ് രക്തം ശേഖരിക്കാനായി. മാർച്ച് 31, ഏപ്രിൽ നാല്, അഞ്ച്, ആറ് ദിവസങ്ങളിൽ എംബസി ഓഡിറ്റോറിയത്തിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ടുമണിവരെയും ബൗഷർ ബ്ലഡ് ബാങ്കിൽ രാത്രി ഏഴ് മുതൽ 11വരെയും മെഗാ രക്തദാന ക്യാമ്പ് ഉണ്ടായിരിക്കുന്നതാണെന്ന് എംബസി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.