മസ്കത്ത് ഇന്ത്യൻ എംബസി ‘മർഹബൻ യോഗ’
text_fieldsമസ്കത്ത്: ജൂൺ 21ന് നടക്കുന്ന പത്താം അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ‘മർഹബൻ യോഗ’ക്ക് തുടക്കം കുറിച്ചു. പ്രത്യേക യോഗ സെഷൻ ഉൾപ്പെട്ട ഉദ്ഘാടന പരിപാടിയിൽ 150 ലധികം യോഗകൾ പങ്കെടുത്തു. ഒമാനിലുടനീളമുള്ള വിവിധ യോഗ സംഘടനകളിൽ നിന്നുള്ളവർ സംബന്ധിച്ചു. ശാരീരികവും മാനസികവുമായ ക്ഷേമത്തിനായി യോഗയുടെ നിരവധി ഗുണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ജൂൺ 21ന് നടത്തുന്ന അന്താരാഷ്ട്ര യോഗ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.
‘മർഹബൻ യോഗ’യിലൂടെ ഒമാനിലെ യോഗ പരിശീലനത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് ഒമാനിലെ ഇന്ത്യൻസ്ഥാനതിപതി അമിത്നാരങ് അഭിപ്രായപ്പെട്ടു. കഴിഞ്ഞവർങ്ങളിലായി നടത്തിയ മസ്കത്ത് യോഗ മഹോത്സവ്, ഒമാൻ യോഗ യാത്ര എന്നിവയുടെ വിജയത്തിൽനിന്ന് പ്രചോദനം ഉൾകൊണ്ടാണ് ‘മർഹബൻ യോഗയും നടത്തുന്നത്.
ദൈനംദിന ജീവിതത്തിൽ മൊത്തത്തിലുള്ള ആരോഗ്യവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിൽ യോഗക്ക് വളരെ അധികം പ്രധാന്യമുണ്ടെന്ന് അംബാസഡർ അമിത് നാരങ് അഭിപ്രായപ്പെട്ടു.
ആർട്ട് ഓഫ് ലിവിങ്, യോഗ ശാല, വയാനിറ്റി യോഗ, ആസന യോഗ സ്റ്റുഡിയോ, യോഗ സിറ്റി, ഇന്റർനാഷനൽ യോഗ പ്രഫഷണലുകൾ, നാച്ചുറൽ പാത്ത് ഹാർട്ട്ഫുൾനെസ്, സഹജ യോഗ, രാജയോഗ സെൻറർ ഫോർ സെൽഫ് ഡെവലപ്മെന്റ്, ഇസ്ഹ ഫൗണ്ടേഷൻ, സംസ്കൃതി യോഗ ഗ്രൂപ്, യോഗ് പരിവാർ, അഡ്വേഞ്ചർ ഒമാൻ എന്നിവയും എംബസിയുമായി സഹകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.