ആകര്‍ഷക അറബ് നഗരങ്ങളിൽ മസ്കത്ത് നാലാമത്
text_fieldsമസ്കത്ത്: ലോകത്തിലെ ഏറ്റവും ആകർഷക നഗരങ്ങളുടെ പട്ടികയിൽ അറബ് മേഖലയിലെ ആദ്യ നാലിൽ മസ്കത്തും.അമേരിക്കൻ അന്താരാഷ്ട്ര കൺസൽട്ടൻസി കമ്പനിയായ െഎറിങ്ക് തയാറാക്കിയ ആകർഷക നഗരങ്ങളുടെ പട്ടികയിലാണ് മസ്കത്ത് മുൻനിരയിലെത്തിയത്.
ആഗോളതലത്തിലെ 61 നഗരങ്ങളെയാണ് സൂചികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സാമ്പത്തിക മെച്ചം, തൊഴിലാളികളുടെ ജീവിത ശൈലി എന്നിവ ആസ്പദമാക്കി തയാറാക്കിയ സൂചികയിൽ മസ്കത്തിന് ആഗോള തലത്തിൽ 61ാം സ്ഥാനമാണ് ഉള്ളത്. പ്രാദേശിക വേതനം, നികുതി നിരക്കുകൾ, ജീവിത ചെലവ് തുടങ്ങിയ കാര്യങ്ങളും ഒാരോ നഗരത്തിെൻറ ആകർഷണവും കണക്കാക്കുന്നതിന് മാനദണ്ഡമാക്കിയിട്ടുണ്ട്. സൂറിച്ച് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
ജനീവയും ലക്സംബർഗുമാണ് അടുത്ത സ്ഥാനങ്ങളിൽ. ഉപസൂചികയായ സാമ്പത്തിക ആകർഷണത്തിൽ മസ്കത്തിന് ആഗോള തലത്തിൽ 18ാം സ്ഥാനവും ജീവിത നിലവാര സൂചികയിൽ മസ്കത്തിന് ആഗോള തലത്തിൽ 85ാം സ്ഥാനവുമാണ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.