മസ്കത്ത് കെ.എം.സി.സി ‘കണക്ട് 2023’ പരിപാടിക്ക് തുടക്കം
text_fieldsമസ്കത്ത്: കെ.എം.സി.സി കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ‘കണക്ട് 2023’ പരിപാടിക്ക് തുടക്കമായി. വിഷൻ 2025ന്റെ ഭാഗമായി വനിതകൾ, വിദ്യാർഥികൾ, ഹരിത സാന്ത്വനം, പാർട്ടി/സംഘടന, സോഷ്യൽ വെൽഫെയർ, യങ് പ്രഫഷനൽസ് ഗ്രൂപ്, സ്പോർട്സ് ആൻഡ് കൾചറൽ തുടങ്ങിയ ആറോളം വിഭാഗങ്ങളിലായി 2022 നവംബറിൽ നടത്തിയ സിംബയോസിസ് ലീഡേഴ്സ് കണക്ടിന്റെ തുടർച്ചയായായാണ് ‘കണക്ട് 2023’.
കണക്ട് 2023ന്റെ ഭാഗമായി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റയീസ് അഹമ്മദിന്റെ നേതൃത്വത്തിൽ മസ്കത്ത് കെ.എം.സി.സിക്ക് കീഴിലുള്ള 33 ഏരിയകളിലും സന്ദർശനം നടത്തി പ്രവർത്തക സമിതി അംഗങ്ങളുമായി ആശയ വിനിമയം നടത്തും.
സന്ദർശനത്തിന്റെ ഒന്നാംഘട്ടത്തിന് മബേല ഏരിയ കെ.എം.സി.സിയിൽനിന്ന് തുടക്കമായി. കേന്ദ്രതല ഉദ്ഘാടന പരിപാടിയിൽ മബേല ഏരിയ കെ.എം.സി.സി പ്രസിഡന്റ് സലിം അന്നാര അധ്യക്ഷതവഹിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റഹീസ് അഹമ്മദ്, ജനറൽ സെക്രട്ടറി റഹീം വറ്റലൂർ, ട്രഷറർ പി.ടി.കെ. ഷമീർ, കേന്ദ്ര കമ്മിറ്റി നേതാക്കളായ വാഹിദ് ബർക്ക, ഇബ്രാഹിം ഒറ്റപ്പാലം, ഷമീർ പാറയിൽ, അഷറഫ് കിണവക്കൽ, ഉസ്മാൻ പന്തല്ലൂർ, ഷാനവാസ് മൂവാറ്റുപുഴ, നൗഷാദ് കക്കേരി തുടങ്ങിയവർ സംബന്ധിച്ചു. മസ്കത്ത് കെ.എം.സി.സി മീഡിയ കോഡിനേറ്റർ ഫൈസൽ മുഹമ്മദ് വൈക്കം വിഷൻ 2025മായി ബന്ധപ്പെട്ട മബേല കെ.എം.സി.സിയുടെ നിർദേശങ്ങൾ നേതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി യാക്കൂബ് തിരൂർ സ്വാഗതവും ശാക്കിർ പുത്തൻചിറ നന്ദിയും പറഞ്ഞു
റുസൈൽ, അൽഖൂദ്, സീബ്, ഗാല തുടങ്ങിയ ഏരിയകളിൽ സന്ദർശനം നടത്തി. വെള്ളിയാഴ്ച ഷിനാസ്, ലിവ, ഫലജ്, സൊഹാർ, സഹം, കാബൂറ, ബിദായ, കദറ, തർമത്ത്, മുസന്ന, ബർക്ക തുടങ്ങിയ ഏരിയകളിലും സന്ദർശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.