മസ്കത്ത് കെ.എം.സി.സി ഇരിക്കൂർ മണ്ഡലം വർക്കിങ് കമ്മിറ്റി യോഗം
text_fieldsമസ്കത്ത്: മസ്കത്ത് കെ.എം.സി.സി ഇരിക്കൂർ മണ്ഡലം വർക്കിങ് കമ്മിറ്റി യോഗം റൂവി കെ.എം.സി.സി ഹാളിൽ നടന്നു. പ്രവാസി വോട്ടവകാശംരാജ്യസഭയിൽ ഉന്നയിച്ച മുസ്ലിം ലീഗ് രാജ്യ സഭാ മെംബർ അഡ്വ: ഹാരിസ് ബീരാനെ യോഗം അഭിനന്ദിച്ചു, പ്രവാസി വോട്ടവകാശം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് യോഗം പ്രത്യാശിച്ചു. മുസ്ലിം ലീഗിന്റെയും ദലിത് ലീഗിന്റെയും സമുന്നത നേതാവായ എ.പി. ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. മസ്കത്തിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കുന്നതടക്കമുള്ള നിരന്തരമായുള്ള ദ്രോഹ നടപടികൾ അവസാനിപ്പിക്കാൻ അധികൃതർ നടപടി എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വാർഷിക ഫണ്ട് ശേഖരണം മുതിർന്ന കെ.എം.സി.സി നേതാവ് മുഹമ്മദ് ദാർസൈത്ത് ഉദ്ഘാടനം ചെയ്തു. വി.പി.അബ്ദുറഹ്മാൻ നിസ്വ അധ്യക്ഷത വഹിച്ചു. ബാദുഷ ഉളിക്കൽ സ്വാഗതവും മണ്ഡലം ട്രഷറർ മിസ്ഹബ് ഇരിക്കൂർ നന്ദിയും പറഞ്ഞു. യോഗത്തിൽ റൂവി കെ.എം.സി.സി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം, മേമി എ.കെ പഴയങ്ങാടി, സിനുറാസ് പള്ളിപ്പാത്ത്, റഹീസ് റഹീം, ഹബീബ് ഇരിക്കൂർ, സാബിത് ചുഴലി, സുബൈർ ആലക്കോട്, കെ.വി. അബ്ദുറഹ്മാൻ, നാസർ ശ്രീകണ്ടാപുരം, ഷാഫി ശ്രീകണ്ഠപുരം, അമീർ ചുഴലി, മുഹമ്മദ് വളക്കൈ, മുജീബ് നിടിയെങ്ങ, സുലൈമാൻ ചെങ്ങളായി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.