Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്കത്ത്​ കെ.എം.സി.സി...

മസ്കത്ത്​ കെ.എം.സി.സി നേതൃസംഗമം

text_fields
bookmark_border
KMCC Muscat
cancel
camera_alt

മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച നേ​തൃ​സം​ഗ​മ​ത്തി​ൽ പ്ര​സി​ഡ​ന്റ് റ​യീ​സ് അ​ഹ്മദ് സം​സാ​രി​ക്കു​ന്നു

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 'സിം​ബ​യോ​സി​സ് ലീ​ഡേ​ഴ്‌​സ് ക​ണ​ക്ട് 2022' എ​ന്ന പേ​രി​ൽ നേ​തൃ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ബ​ർ​ക്ക ഫു​ഡ് ഹൗ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി മ​ല​പ്പു​റം മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​പേ​ഴ്സ​നും മു​സ്​​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ മു​ജീ​ബ് കാ​ടേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റ​യീ​സ് അ​ഹ്‌​മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹീം വ​റ്റ​ല്ലൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ട്ര​ഷ​റ​ർ പി.​ടി.​കെ. ഷ​മീ​ർ വി​ഷ​യ​മ​വ​ത​രി​പ്പി​ച്ചു.

മ​സ്ക​ത്ത്​ കെ.​എം.​സി.​സി​ക്കു​ കീ​ഴി​ലു​ള്ള 33 ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ​യും പ്ര​സി​ഡ​ന്റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ, ഹ​രി​ത സാ​ന്ത്വ​നം ക​ൺ​വീ​ന​ർ എ​ന്നി​വ​ർ ലീ​ഡേ​ഴ്‌​സ് മീ​റ്റി​ൽ പ​ങ്കെ​ടു​ത്തു. അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തേ​ക്കു​ള്ള മ​സ്ക​ത്ത്​ കെ.​എം.​സി.​സി​യു​ടെ പ്ര​വ​ർ​ത്ത​ന ന​യം രൂ​പ​വ​ത്​​ക​രി​ക്കാ​ൻ ന​ട​ന്ന വി​ശ​ദ​മാ​യ ച​ർ​ച്ച​യി​ൽ വ്യ​ത്യ​സ്ത​മാ​യ ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.

വി​ഷ​ൻ 2025ന്റെ ​ഭാ​ഗ​മാ​യി വ​നി​ത​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ഹ​രി​ത സാ​ന്ത്വ​നം, പാ​ർ​ട്ടി/​സം​ഘ​ട​ന, സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ, യ​ങ് പ്ര​ഫ​ഷ​ന​ൽ​സ് ഗ്രൂ​പ്, സ്പോ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച​റ​ൽ തു​ട​ങ്ങി​യ ആ​റോ​ളം വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ന്നു. വി​വി​ധ ഏ​രി​യ​ക​ളെ കോ​ഓ​ഡി​നേ​റ്റ്​ ചെ​യ്യാ​നാ​യി സ​യ്യി​ദ് എ.​കെ.​കെ. ത​ങ്ങ​ൾ, നൗ​ഷാ​ദ് ക​ക്കേ​രി, പി.​ടി.​പി. ഹാ​രി​സ്, ഷ​മീ​ർ പാ​റ​യി​ൽ, ന​വാ​സ് മ​ത്ര, അ​ഷ്റ​ഫ് കി​ണ​വ​ക്ക​ൽ, ഇ​ബ്രാ​ഹീം ഒ​റ്റ​പ്പാ​ലം, ബി.​എ​സ്. ഷാ​ജ​ഹാ​ൻ, ഉ​സ്മാ​ൻ പ​ന്ത​ല്ലൂ​ർ, ഹു​സൈ​ൻ വ​യ​നാ​ട്, മു​ജീ​ബ് ക​ട​ലു​ണ്ടി തു​ട​ങ്ങി​യ​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. മു​ജീ​ബ് ക​ട​ലു​ണ്ടി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccomannews
News Summary - Muscat KMCC leadership meeting
Next Story