മസ്കത്ത് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി കൺവെൻഷനും പൊതുയോഗവും
text_fieldsമസ്കത്ത്: മസ്കത്ത് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൺവെൻഷനും പൊതുയോഗവും സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഫെബ്രുവരി 29ന് രാത്രി എട്ടു മണിക്ക് ബർക്കയിൽ കൺവെൻഷനും മാർച്ച് ഒന്നിന് രാത്രി എട്ടു മണിക്ക് റൂവി ഗോൾഡൺ തുലിപിൽ വെച്ച് പൊതുസമ്മേളനവും നടത്തും. മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂർ മുഖ്യാതിഥിയാകും. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം കമ്മിറ്റി രൂപവത്കരിച്ചു.
ഉസ്മാൻ പന്തലൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമ്മേളന പോസ്റ്റർ പ്രകാശനം മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റലൂർ നിർവഹിച്ചു. അഷ്റഫ് കിണവക്കൽ, ഷമീർ പാറയിൽ, ഇബ്രാഹിം ഒറ്റപ്പാലം, അമീർ കാവനൂർ, സാദിഖ് മത്ര, റഫീഖ് ശ്രീകണ്ഠപുരം എന്നിവർ സംസാരിച്ചു. നജീബ് കുനിയിൽ സ്വാഗതവും യാകൂബ് തിരൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.