മസ്കത്ത് കെ.എം.സി.സി: റഹീസ് അഹമ്മദ് പ്രസിഡന്റ്, റഹീം വറ്റല്ലൂർ ജനറൽ സെക്രട്ടറി
text_fieldsമസ്കത്ത്: മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മറ്റി 2022 -2024 വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു. അൽഖൂദ് അൽ അറൈമി ബൊളിവാർഡ് ഹോട്ടലിൽ നടന്ന കൗൺസിൽ യോഗത്തിൽ പ്രസിഡന്റായി റഈസ് അഹമ്മദിനെയും ജനറൽ സെക്രട്ടറിയായി റഹീം വറ്റല്ലുരിനെയും തെരരഞ്ഞെടുത്തു.
പി.ടി.കെ ഷമീർ ആണ് ട്രഷറർ. മറ്റ് ഭാരവാഹികൾ: സയ്യിദ് എ.കെ.കെ തങ്ങൾ, വാഹിദ് ബർക്ക, നൗഷാദ് കക്കേരി, പി.ടി.പി ഹാരിസ്, ഷമീർ പാറയിൽ, നവാസ് ചെങ്കള, അഷ്‌റഫ് മുതുവന (വൈസ് പ്രസി), അഷ്‌റഫ് കിണവക്കൽ, ഷാനവാസ് മൂവാറ്റുപുഴ, ഇബ്രാഹിം ഒറ്റപ്പാലം, ബി.എച്ച്. ഷാജഹാൻ, ഉസ്മാൻ പന്തല്ലൂർ, ഹുസ്സൈൻ വയനാട് (ജോ.സെക്ര), മുജീബ് കടലുണ്ടി (ഹരിതസാന്ദ്വനം ചെയർ). റൂവി കെ.എം.സി.സി മുന്നോട്ടുെവച്ച പാനൽ യോഗം ഐക്യകണ്‌ഠേന അംഗീകരിക്കുകയായിരുന്നു.
മസ്കത്ത് കെ.എം.സി.സിക്ക് കീഴിലുള്ള 33 ഏരിയ കമ്മറ്റികളെയും പ്രതിനിധീകരിച്ചു കേന്ദ്ര കൗൺസിൽ അംഗങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്തു. സംസ്ഥാന മുസ്ലിം ലീഗ് പ്രതിനിധികൾ, എം.എൽ.എമാരായ ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹിം എന്നിവർ തെരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിച്ചു. കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് റഹീസ് അഹമ്മദ് അധ്യക്ഷതവഹിച്ചു. റഹീം വറ്റല്ലൂർ, സയ്യിദ് എ.കെ.കെ തങ്ങൾ, മുജീബ് കടലുണ്ടി തുടങ്ങിയവർ പ്രവർത്തന റിപ്പോർട്ടുകളും കണക്കും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.