മസ്കത്ത് മെട്രോ: സാധ്യതാപഠനം ഈ മാസം ആരംഭിക്കും
text_fieldsമസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ മെട്രോ റെയിൽ ശൃംഖലയുടെ സാധ്യതാപഠനം ഈ മാസം ആരംഭിക്കും. 2040 ആകുമ്പോഴേക്കും ഒമാനിലെ ജനസംഖ്യ 7.5 ദശലക്ഷത്തിലെത്താൻ സാധ്യതയുണ്ടെന്ന് ഭവന, നഗരാസൂത്രണ മന്ത്രാലയത്തിലെ ദേശീയ നഗരവികസനത്തിനായുള്ള ഫോളോ അപ് യൂനിറ്റിന്റെ ഓഫിസ് ഡയറക്ടർ എൻജിനീയർ ഇബ്രാഹീം ബിൻ ഹമൂദ് അൽ വൈലി പറഞ്ഞു. മസ്കത്ത് ഗവർണറേറ്റിൽ ഇത് ഏകദേശം ഒരു ദശലക്ഷം ആളുകളായി വർധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
അതുകൊണ്ടുതന്നെ മെട്രോ ശൃംഖല ഉൾപ്പെടെയുള്ള ഗതാഗത മാർഗങ്ങൾ വൈവിധ്യവത്കരിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. പഠനം പൂർത്തിയാക്കുകയും അതിന് ശേഷം റൂട്ടുകൾ നിർണിയിക്കുകയും ചെയ്യും. സീബ്, മത്ര, റൂവി തുടങ്ങി തലസ്ഥാനത്തെ നിരവധി വിലായത്തുകളിൽ മെട്രോ സർവിസ് നടത്തുമെന്ന് ഇബ്രാഹീം ബിൻ ഹമൂദ് അൽ വൈലി പറഞ്ഞു.
മെട്രോയുടെ ഘടനാപരമായ പ്ലാനിൽ നഗരത്തിന്റെ നഗരപദ്ധതിയും അത് മെട്രോ റൂട്ടിനെ എങ്ങനെ ബാധിക്കുമെന്നതും ഉൾപ്പെടും. ഈ പഠനത്തിന് ശേഷമായിരിക്കും മെട്രോ ഭൂമിക്കടിയിലാണോ മുകളിലാണോ എന്ന് തീരുമാനിക്കുക. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിലെ (എം.ടി.സി.ഐടി) ഗതാഗത അണ്ടർ സെക്രട്ടറി ഖമീസ് അൽ ഷമ്മാഖിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സാധ്യതാപഠനം നടത്തുക. ഈ കമ്മിറ്റി മെട്രോ എങ്ങനെ നിർമിക്കണമെന്ന് തീരുമാനിക്കുകയും അതിന്റെ സാമ്പത്തിക സാധ്യതകൾ പരിശോധിക്കുകയും ചെയ്യും. മികച്ച സൗകര്യങ്ങളും എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഗതാഗതവും ഉള്ള തലസ്ഥാന നഗരിയായി മസ്കത്തിനെ മാറ്റാനുള്ള 'ഗ്രേറ്റർ മസ്കത്ത്' പദ്ധതികളുടെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.