മസ്കത്ത് മുനിസിപ്പാലിറ്റി കൗൺസിൽ യോഗം
text_fieldsമസ്കത്ത്: മസ്കത്ത് മുനിസിപ്പൽ കൗൺസിൽ യോഗം കഴിഞ്ഞ ദിവസം ചേർന്നു. കൗൺസിൽ ചെയർമാനും മസ്കത്ത് ഗവർണറുമായ സയ്യിദ് സഊദ് ഹിലാൽ അൽ ബുസൈദിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. അസാധാരണമായ കാലാവസ്ഥയുടെ ആഘാതത്തെക്കുറിച്ചും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം കാര്യങ്ങളെ തരണംചെയ്യാൻ ഉത്തരവാദിത്തപ്പെട്ടവർ നടത്തുന്ന പരിശ്രമങ്ങളും യോഗം ചർച്ചചെയ്തു. വെള്ളപ്പൊക്കസാധ്യത തടയുന്നതിനായി അണക്കെട്ടുകൾ നിർമിക്കുന്ന പദ്ധതികളും വിശകലനം ചെയ്തു. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം, മസ്കത്ത് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തിയായിരിക്കും അണക്കെട്ടുകൾ നിർമിക്കുക. മുനിസിപ്പൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളും കൗൺസിലിൽ ചർച്ചക്കു വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.