Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന്യൂനമർദം: മസ്​കത്ത്​...

ന്യൂനമർദം: മസ്​കത്ത്​ നഗരസഭയിൽ ഹെൽപ്പ്​ലൈൻ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
ന്യൂനമർദം: മസ്​കത്ത്​ നഗരസഭയിൽ    ഹെൽപ്പ്​ലൈൻ പ്രവർത്തനമാരംഭിച്ചു
cancel

മസ്​കത്ത്​: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഒമാനെ നേരിട്ട്​ ബാധിക്കുമെന്ന കാലാവസ്​ഥാ പ്രവചനങ്ങളുടെ അടിസ്​ഥാനത്തിൽ അധികൃതർ മുന്നൊരുക്കങ്ങൾ തുടങ്ങി. ഒമാ​െൻറ മുഴുവൻ ഗവർണറേറ്റുകളിലും ന്യൂനമർദത്തി​െൻറ ഫലമായി മഴ ലഭിക്കുമെന്നാണ്​ കാലാവസ്​ഥാ പ്രവചനം. വെള്ളിയാഴ്​ച വൈകുന്നേരമോ രാത്രിയോ മഴ മേഘങ്ങൾ കരയിലെത്തും. മസ്​കത്തിലായിരിക്കും ആദ്യം മഴ ലഭിക്കാനിടയെന്ന്​ മുതിർന്ന കാലാവസ്​ഥാ നിരീക്ഷകനായ നാസർ അൽ ഇസ്​മാഇൗലി പറയുന്നു. ശനിയാഴ്​ചയായിരിക്കും മഴ തീവ്രമാവുക. 24 മണിക്കൂർ കൊണ്ട്​ നൂറ്​ മില്ലീമീറ്റർ മഴ ലഭിക്കാൻ സാധ്യതയുണ്ട്​. ഒമാ​െൻറ തീര പ്രദേശങ്ങൾ പ്രക്ഷുബ്​ധമായിരിക്കുമെന്നും നാസർ അൽ ഇസ്​മാഇൗലി പറഞ്ഞു.ന്യൂനമർദത്തെ നേരിടാൻ അധികൃതർ ഒരുക്കങ്ങൾ തുടങ്ങി. ഏത്​ സാഹചര്യവും നേരിടാൻ സുസജ്ജമാണെന്ന്​ സുൽത്താൻ സായുധസേന അറിയിച്ചു. മസ്​കത്ത്​ നഗരസഭയിൽ പ്രത്യേക ഹെൽപ്പ്​ലൈനും പ്രവർത്തനമാരംഭിച്ചു. കാറ്റും മഴയും അവസാനിക്കുന്നത്​ വരെ 1111 എന്ന നമ്പറിൽ വിളിച്ചാൽ ഏത്​ സമയത്തും സഹായം ലഭ്യമാകും. വാദികളിലെ മണ്ണും മറ്റ്​ തടസങ്ങളും നീക്കുന്ന ജോലികളും വ്യാഴാഴ്​ച നടന്നു. എക്​സ്​കവേറ്ററുകളും മറ്റും ഉപയോഗിച്ചാണ്​ ഇൗ ജോലികൾ നടത്തിയത്​.മസ്​കത്തിന്​ പുറമെ തെക്കു വടക്കൻ ശർഖിയ, ദാഖിലിയ, തെക്കു-വടക്ക്​ ബാത്തിന, ദാഹിറ, ബുറൈമി, അൽ വുസ്​ത മേഖലകളിലും മഴക്ക്​ സാധ്യതയുണ്ടെന്നാണ്​ മുന്നറിയിപ്പുകളിൽ പറയുന്നത്​. അറബിക്കടലി​െൻറ തീരത്ത്​ തിരമാലകൾ അഞ്ച്​ മീറ്റർ വരെ ഉയരാനിടയുണ്ട്​. വെള്ളപ്പൊക്ക സാധ്യത വളരെയധികം ഉള്ളതിനാൽ വാദികളിൽ നിന്നും താഴ്​ന്ന പ്രദേശങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. മസ്​കത്ത്​, ബാത്തിന മേഖലകളിൽ വേലിയേറ്റ സമയത്ത്​ താഴ്​ന്ന പ്രദേശങ്ങളിൽ കടൽ കയറാനിടയുണ്ട്​. മുസന്ദം ഗവർണറേറ്റി​െൻറ കിഴക്കൻ തീരത്തും കടൽ കയറ്റത്തിന്​ സാധ്യതയുണ്ട്​. പ്രാദേശികമായി മഴ മേഘങ്ങൾ രൂപപ്പെടാനും സാധ്യത നിലനിൽക്കുന്നുണ്ട്​. ന്യൂനമർദത്തിനൊപ്പം പ്രാദേശികമായും മഴ മേഘങ്ങൾ രൂപപ്പെട്ടാൽ മഴയുടെ അളവ്​ വർധിക്കും. ദോഫാർ ഗവർണറേറ്റിൽ പൊതുവെയും തീര പ്രദേശത്ത്​ ഭാഗികമായും അന്തരീക്ഷം മേഘാവൃതമായിരിക്കും. മല​മ്പ്രദേശങ്ങളിൽ ചാറ്റൽ മഴയുണ്ടാകുമെന്നും കാലാവസ്​ഥാ നിരീക്ഷകർ അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story