നജാം പാര്‍ക്ക് വികസിപ്പിക്കാൻ മസ്കത്ത് മുനിസിപ്പാലിറ്റി
text_fieldsമസ്കത്ത്: വിലായത്തിലെ സിങ്ക്ഹോളിന് സമീപം ഹവിയ്യത്ത് നജാം പാര്‍ക്ക് വികസനത്തിന് മസ്കത്ത് മുനിസിപ്പാലിറ്റി ഒരുങ്ങുന്നു. പദ്ധതിക്കായി ടെന്‍ഡര്‍ പ്രഖ്യാപിച്ചു. വർഷംതോറും ആയിരക്കണക്കിനാളുകൾ എത്തുന്ന ഇവിടെ വിനോദ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുകയാണ് ഉദ്ദേശിക്കുന്നത്. ഹരിത ഇടങ്ങള്‍ വികസിപ്പിക്കല്‍, വിവിധതലങ്ങളില്‍ അനുയോജ്യമായ ക്യാമ്പിങ് ഏരിയകള്‍ ഒരുക്കല്‍, നടപ്പാതകളുടെ നിര്‍മാണം എന്നിവക്കാണ് നിലവില്‍ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.
489,758 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പദ്ധതിയില്‍ സൈറ്റ് തയാറാക്കല്‍, സന്ദര്‍ശകര്‍ക്കുള്ള പൊതു സൗകര്യങ്ങള്‍, പരിസ്ഥിതി സുസ്ഥിര പദ്ധതിയായി നിലകൊള്ളുന്നതിനും സൈറ്റിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ സംരക്ഷിക്കലും ഇതില്‍ ഉള്‍പ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.