ആഘോഷ രാവുകൾക്ക് വിട; മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവൽ സമാപിച്ചു
text_fieldsമസ്കത്ത്: തലസ്ഥാന നഗരിക്ക് ആഘോഷത്തിന്റെ പുത്തൻ പൊലിമകൾ പകർന്ന് നടന്ന മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവൽ സമാപിച്ചു. 17 ദിവസങ്ങളലായി നടന്ന ഫെസ്റ്റിവലിൽ വിവിധങ്ങളായ വിനോദ, സാംസ്കാരിക പരിപാടികൾ അരങ്ങേറി. ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഗ്രൗണ്ട്, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ എന്നിങ്ങനെ നാലുവേദികളിലായിരുന്നു ഫെസ്റ്റിവൽ.
ഫുഡ് കോർട്ട്, കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാവുന്ന സാഹസിക വിനോദങ്ങൾ, സംഗീത പരിപാടികൾ, നാടകങ്ങൾ തുടങ്ങിയവ മേളക്ക് മാറ്റു കൂട്ടുന്നതായി. കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളെടുത്ത് കളഞ്ഞതിനു ശേഷമുള്ള ആദ്യഫെസ്റ്റിവൽ ആയതിനാൽ ഇത്തവണ കൂടുതൽ ആളുകൾ നഗരിയിലേക്ക് ഒഴുകിയെത്തി.
വിനോദ പരിപാടികൾക്ക് പുറമെ ആഭ്യന്തര, വിദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക വ്യവസായങ്ങളെ പിന്തുണക്കുന്നതിനും സാമൂഹികവും സാംസ്കാരികവുമായ ആശയവിനിമയത്തിനുമുള്ള വേദിയായി മസ്കത്ത് നൈറ്റ്സിന്റെ പരിപാടികൾ മാറി. സമാപന ദിനത്തിൽ വ്യത്യസ്തമായ ലേസര്‍ ഷോകളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.