Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്​കത്ത്​-സലാല ബസ്​...

മസ്​കത്ത്​-സലാല ബസ്​ സർവീസ്​ തിങ്കളാഴ്​ച​ മുതൽ പുനരാരംഭിക്കും

text_fields
bookmark_border
മസ്​കത്ത്​-സലാല ബസ്​ സർവീസ്​  തിങ്കളാഴ്​ച​ മുതൽ പുനരാരംഭിക്കും
cancel

മസ്​കത്ത്​: മസ്​കത്തിൽ നിന്ന്​ സലാലയിലേക്കുള്ള ഇൻറർസിറ്റി സർവീസുകൾ പുനരാരംഭിക്കുന്നു. സർവീസുകൾ തിങ്കളാഴ്​ച മുതൽ ആരംഭിക്കുമെന്ന്​ മുവാസലാത്ത്​ അറിയിച്ചു. സെപ്​റ്റംബർ 27 മുതൽ ഇൻറർസിറ്റി സർവീസുകൾ പുനരാരംഭിച്ചിരുന്നെങ്കിലും ലോക്​ഡൗൺ നില നിൽക്കുന്നതിനാൽ സലാലയിലേക്കുള്ളവ ഒഴിവാക്കിയിരുന്നു. ദോഫാർ ലോക്​ഡൗൺ സെപ്​റ്റംബർ 30നാണ്​ അവസാനിച്ചത്​. ഇനി ദുബൈയിലേക്കുള്ള ബസുകൾ മാത്രമാണ്​ പുനരാരംഭിക്കാനുള്ളത്​.


അതിനിടെ മസ്​കത്ത്​ നഗരത്തിലെ ബസ്​ സർവീസുകൾ ഞായറാഴ്​ച മുതൽ പുനരാരംഭിച്ചത്​ യാത്രക്കാർക്ക്​ ആശ്വാസമായി. കർശനമായ സുരക്ഷാ മുന്നൊരുക്കങ്ങളോടെയാണ്​ സർവീസ്​ പുനരാരംഭിച്ചത്​. ഒരു സീറ്റിൽ ഒരാളെ മാത്രമാണ്​ ഇരിക്കാൻ അനുവദിക്കുകയുള്ളൂ. ബസി​െൻറ ഡോറിന് സമീപം തന്നെ സാനിറ്റൈസറുണ്ട്​. യാത്രയിലുടനീളം മാസ്​ക്​ ധരിക്കലും നിർബന്ധമാണ്​. ഒാരോ യാത്ര തുടങ്ങു​േമ്പാഴും അവസാനിക്കു​േമ്പാഴും ബസുകൾ രോഗാണുമുക്​തമാക്കുകയും ചെയ്യുന്നുണ്ട്​. ശുചീകരണ പ്രവർത്തനങ്ങൾ മുൻ നിർത്തി ഇൻറർസിറ്റി സർവീസുകൾക്ക്​ അഞ്ഞൂറ്​ ബൈസയും സിറ്റി സർവീസുകൾക്ക്​ നൂറ്​ ബൈസയും ടിക്കറ്റ്​ നിരക്കിൽ വർധനവ്​ വരുത്തിയിട്ടുണ്ട്​. സലാല നഗരത്തിലെ ബസ്​ സർവീസ്​ ഇൗ മാസം 18ന്​ പുനരാരംഭിക്കും. സുഹാറിലെ ബസ്​ സർവീസ്​ പുനരാരംഭിക്കുന്നത്​ സംബന്ധിച്ച തീയതി പ്രഖ്യാപിച്ചിട്ടില്ല. മസ്​കത്തിൽ കോവിഡിന്​ മുമ്പ്​ 14 റൂട്ടുകളിലാണ്​ സർവീസ്​ നടത്തിയിരുന്നത്​. ഇത്​ 12 റൂട്ടുകളിലേക്ക്​ ആക്കി ചുരുക്കിയതായും മുവാസലാത്ത്​ അറിയിച്ചിട്ടുണ്ട്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story