മസ്കത്ത് ആംഗ്ലേഴ്സ്; ചൂണ്ടകൾ കോർെത്തടുത്ത സൗഹൃദക്കൂട്ടായ്മ
text_fieldsമസ്കത്ത്: മീൻപിടിത്തം പലർക്കും ഒഴിവുസമയ വിനോദവും ഹോബിയും പാഷനും ഒക്കെയാണ്. പ് രവാസജീവിതത്തിനിടയിലെ ഒഴിവുസമയങ്ങളിൽ തന്നെപ്പോലെ കൈച്ചൂണ്ടകളും മറ്റുമായി ഇ ത്തിയിലേക്കും ദാർസൈത്തിലേക്കും മറ്റും പോകുന്നവർ ധാരാളമുണ്ടെന്ന് കണ്ടപ്പോഴാണ് അ വരെയൊക്കെ ചേർത്ത് ഒരു കൂട്ടായ്മയുണ്ടാക്കാൻ മലയാളിയായ ഹരീഷ് മോഹന്‍ തോന്നിയ ത്.
അങ്ങനെ മൂന്ന് വർഷം മുമ്പ് തുടക്കമിട്ട മസ്കത്ത് ആംഗ്ലേഴ്സ് എന്ന കൂട്ടായ്മയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ അംഗങ്ങളായുണ്ട്. വാട്സ്ആപ് ഗ്രൂപ്പിൽ ഇരുനൂറിലധികം പേരുണ്ടെങ്കിലും സജീവമായുള്ളത് 80ഓളം പേരാണ്. ഗ്രൂപ്പിെൻറ തുടക്കത്തിൽ വിരലിലെണ്ണാവുന്ന അംഗങ്ങൾ മാത്രമായിരുന്നു ഗ്രൂപ്പിൽ ഉണ്ടായിരുന്നതെന്ന് ഹരീഷ് പറയുന്നു. കൈച്ചൂണ്ടയിലായിരുന്നു തുടക്കം. സീരിയസ് ആയ പാഷൻ ആയി മീൻപിടിത്തത്തെ കാണാൻ തുടങ്ങിയതോടെ റോഡും റീലും ബ്രൈഡും ലൂറും ഉപയോഗിച്ചുള്ള ഫിഷിങ്ങിലേക്ക് ഗ്രൂപ് നടന്നു നീങ്ങി.
ഗ്രൂപ്പിെൻറ സുഗമമായ നടത്തിപ്പിനും നന്നായി കാര്യങ്ങളെ സംഘടിപ്പിക്കാനും വേണ്ടി ആക്ടിവ് ആയ അംഗങ്ങളില്‍നിന്ന് ലൈജു ജോസിനെയും കൂട്ടി അഡ്മിന് പാനല്‍ വിപുലമാക്കിയതോടെ കൂടുതല്‍ അംഗങ്ങള്‍ ഗ്രൂപ്പിലേക്ക് എത്തിത്തുടങ്ങി. അംഗബലം കൂടുംതോറും പുതിയ അംഗങ്ങൾക്കും മറ്റും പരിശീലന സെഷനുകൾ സംഘടിപ്പിക്കാനും അത്യാവശ്യം വേണ്ട കാര്യങ്ങൾ ചെറിയ വിഡിയോയിലൂടെ വിശദമാക്കാനും അഡ്മിൻസും സീനിയർ അംഗങ്ങളുമായ സുലൈമാനും ബൈജുവും ഒക്കെ മുന്നിൽ നിന്നു.
ഗ്രൂപ്പും അതിെൻറ പ്രവർത്തനങ്ങളും വളർന്നതോടെ ഒമാെൻറ എല്ലാ ഭാഗങ്ങളിലേക്കും മീൻപിടിത്തം വ്യാപിച്ചു. തുടക്കത്തിൽ മലയാളികൾ മാത്രമുണ്ടായിരുന്ന ഗ്രൂപ്പിലേക്ക് ഇതര ഇന്ത്യൻ സംസ്ഥാനക്കാരും മറ്റു രാജ്യങ്ങളിലെ ആളുകളും ചേർന്നുതുടങ്ങി. ഇപ്പോൾ ഗ്രൂപ്പിൽ ഇന്ത്യ, ഒമാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, പാകിസ്താൻ, സൗത്ത് ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, ലബനൻ, ഇറാൻ, ഈജിപ്ത്, ബംഗ്ലാദേശ്, ചൈന, ജപ്പാൻ, ജർമനി, യു.കെ, റഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിലെ അംഗങ്ങളുണ്ട്.
ഗ്രൂപ്പിെൻറ വളർച്ചക്ക് അനുസൃതമായി മസ്കത്തിലെ വിവിധ ഫിഷിങ് ഷോപ്പുകളും ഗ്രൂപ്പില്‍ ഭാഗമാകുകയും അംഗങ്ങൾക്ക് ഡിസ്കൗണ്ട് സഹിതം ടാക്കിൾസ് കൊടുത്തു തുടങ്ങുകയും ചെയ്തതോടെ ഗ്രൂപ് വൻ വിജയമായി മാറിക്കഴിഞ്ഞു. ഗ്രൂപ് രൂപവത്കരിച്ചതിെൻറ മൂന്നാം വാർഷികത്തിെൻറ ഭാഗമായി നവംബർ 29ന് ദാബാബിൽ ഫിഷിങ് ടൂർണമെൻറ് സംഘടിപ്പിച്ചിരുന്നു. വിനോദസഞ്ചാര വകുപ്പിെൻറ നേതൃത്വത്തിലാണ് ടൂർണമെൻറ് നടന്നത്. പിടിക്കുന്ന മത്സ്യത്തിെൻറ ഇനം, വലുപ്പം, ഭാരം എന്നിവ കണക്കാക്കിയാണ് പോയൻറ് നൽകിയത്. ആവേശത്തോടെ എല്ലാവരും മത്സരത്തിൽ പങ്കെടുത്തു. ഇസ്ഹാഖ്, ബൈജു ജോസ്, സുലൈമാന്‍, ജേക്കബ് മാത്യു, ബിജു കണ്ണന്, ഷബില്‍ എന്നിവരാണ് ടൂർണമെൻറിൽ യഥാക്രമം ഒന്നുമുതൽ ആറുവരെ സ്ഥാനങ്ങളിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.