മസ്കത്ത് സാഹിത്യ സ്നേഹികളുടെ വാര്‍ഷിക സംഗമവും യാത്രയയപ്പും
text_fieldsമസ്കത്ത്: മസ്കത്തിലെ അക്ഷരസ്നേഹികളുടെ കൂട്ടായ്മയായ സാഹിത്യസ്നേഹികളുടെ ഒന്നാം വാര്‍ഷികം അസൈബ ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിച്ചു. അമ്പതോളം വരുന്ന സാഹിത്യസ്നേഹികള്‍ ഒരുമിച്ചുകൂടി പാട്ടും കവിതകളും മറ്റുമായി ഒത്തുകൂടിയത് പുതിയൊരു അനുഭവമായി. എല്ലാ മാസവും കൂട്ടായ്മയുടെ ഒത്തുചേരല്‍ സംഘടിപ്പിക്കാനും കലാസാഹിത്യരംഗങ്ങളില്‍ കൂടുതല്‍ സജീവമായി ഇടപെടാനും കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കാനും വേണ്ട കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു. ഒമാനിലെ 12 വര്‍ഷത്തെ പ്രവാസജീവിതത്തിനൊടുവില്‍ നാട്ടിലേക്ക് മടങ്ങുന്ന ‘സാഹിത്യസ്നേഹികള്‍’ കൂട്ടായ്മയുടെ സ്ഥാപകാംഗമായ ശ്യാം ചെമ്പകശ്ശേരിക്ക് യാത്രയയപ്പും ജോഷി പുരുഷോത്തമന്‍, നിഷ പ്രഭാകരന്‍ എന്നിവര്‍ ചേര്‍ന്ന് കൂട്ടായ്മയുടെ ഉപഹാരവും നല്‍കി. കൊച്ചുകുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ മാറ്റുരച്ച പരിപാടി ഗ്രൂപ് അഡ്മിന്‍ നിധീഷ് വാര്യര്‍, ഹബീബ് മൊയ്തീന്‍കുട്ടി എന്നിവര്‍ നയിച്ചു. തുടര്‍ന്ന് സൈദ് അലി ആതവനാട്, വിനോദ് ലാല്‍ ശ്രീകൃഷ്ണപുരം, കബീര്‍ കോട്ടക്കല്‍, അമ്പിളി വിനോദ്, സരസ്വതി മനോജ്, നിഷ വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു. ശ്യാം ചെമ്പകശ്ശേരി മറുപടി പ്രസംഗം നടത്തി. കൂട്ടായ്മയുടെ സ്നേഹവിരുന്നോടെയാണ് പരിപാടികള്‍ അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.