Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമത്ര ​െഎസോലേഷൻ: ഇളവ്​...

മത്ര ​െഎസോലേഷൻ: ഇളവ്​ പരിഗണനയിൽ -ആരോഗ്യ മന്ത്രി

text_fields
bookmark_border
മത്ര ​െഎസോലേഷൻ: ഇളവ്​  പരിഗണനയിൽ -ആരോഗ്യ മന്ത്രി
cancel
camera_alt???. ???????? ?? ?????
മസ്​കത്ത്​: മത്ര വിലായത്തിലെ ​െഎസോലേഷനിൽ ഇളവ്​ നൽകുന്നത്​ സർക്കാരി​​​​െൻറ പരിഗണനയിലുണ്ടെന്ന്​ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ അൽ സഇൗദി. മത്രയിലെ പുതിയ രോഗബാധകളിൽ കാര്യമായ കുറവ്​ ഉണ്ടായിട്ടുണ്ട്​. രോഗികളുടെ എണ്ണത്തിൽ വരും ദിവസങ്ങളിലും കുറവ്​ ദൃശ്യമാകുന്ന പക്ഷം സ്​ഥിതിഗതികൾ അവലോകനം ചെയ്​ത്​ വിലായത്തി​​​​െൻറ ​െഎസോലേഷൻ നീക്കുന്ന കാര്യം പരിഗണിക്കുമെന്ന്​ സുപ്രീം കമ്മിറ്റിയുടെ ആറാമത്​ ഇ-പത്രസമ്മേളനത്തിൽ സംസാരിക്കവേ ആരോഗ്യമന്ത്രി പറഞ്ഞു.  
കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു വിദേശി കൂടി മരിച്ചതായും ആരോഗ്യ മന്ത്രി പറഞ്ഞു. ഒമാനിലെ 14ാമത്തെ കോവിഡ്​ മരണമാണിത്​. കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത്​ സംബന്ധിച്ച പഠനങ്ങൾ നടത്തി വരുകയാണ്​. പക്ഷെ കഴിഞ്ഞയാഴ്​ച തുറന്ന വാണിജ്യ സ്​ഥാപനങ്ങളിൽ സ്​ഥാപനങ്ങളിൽ പലയിടത്തും ജീവനക്കാരും സന്ദർശകരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന്​ കണ്ടെത്തിയതായി ആരോഗ്യ മന്ത്രി പറഞ്ഞു. ബുധനാഴ്​ച 168 കേസുകൾ റിപ്പോർട്ട്​ ചെയ്യാൻ കാരണം ചില സ്​ഥലങ്ങളിൽ ഇത്തരം ആരോഗ്യ മാർഗ നിർദേശങ്ങൾ പാലിക്കാതിരുന്നതാണ്​. വ്യാഴാഴ്​ റിപ്പോർട്ട്​ ചെയ്​ത 55 കേസുകളിൽ കൂടുതലും ലേബർ ക്യാമ്പുകളിൽ നിന്നാണ്​.  വൈറസ്​ വ്യാപനം ഇപ്പോഴും വലിയ തോതിൽ നടക്കുന്നുണ്ട്​. സാമൂഹിക അകലം പാലിക്കുന്നതിന്​ എല്ലാവരും കർശനമായി ശ്രദ്ധിക്കണം. സാമൂഹിക അകലം പാലിക്കുന്നതിനോട്​ ചിലർക്കുള്ള വിമുഖത ശ്രദ്ധയിൽ പെട്ടിട്ടുണ്ട്​. ഇവർ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുകയാണ്​ ചെയ്യുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
106 ആരോഗ്യ ജീവനക്കാർക്ക്​ കോവിഡ്​ ബാധിച്ചിട്ടുണ്ട്​. ഇവരിൽ 20 ശതമാനത്തിന്​ മാത്രമാണ്​ രോഗീ പരിചരണത്തിലൂടെ വൈറസ്​ ബാധയേറ്റത്​. ബാക്കിയുള്ളവർ സമൂഹ വ്യാപനത്തിലൂടെയാണ്​ രോഗികളായത്​. റമദാൻ ആയതോടെ മുന്നറിയിപ്പുകൾ കണക്കിലെടുക്കാതെ പലയിടങ്ങളിലും ഒത്തുചേരലുകൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മൊത്തം കോവിഡ്​ ബാധിതരുടെ 75 ശതമാനവും വിദേശികളാണെന്നും  ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ അൽ സഇൗദി പറഞ്ഞു. ഇതുവരെ രണ്ട്​ ദശലക്ഷം റിയാൽ ചെലവഴിച്ച്​ അമ്പതിനായിരത്തോളം പേർക്ക്​ കോവിഡ്​ പരിശോധന നടത്തികഴിഞ്ഞു. ആശുപത്രികളിൽ 68 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 22 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. മഹാമാരി മാസങ്ങളും ചിലപ്പോൾ വർഷങ്ങളും തന്നെ തുടരാനാണ്​ സാധ്യത. മനുഷ്യജീവിതം എങ്ങനെ സാധാരണ നിലയിലേക്ക്​ എത്തിക്കുമെന്ന കാര്യം രാജ്യങ്ങൾ ചിന്തിക്കേണ്ടതുണ്ടെന്നും ഡോ. അൽ സഇൗദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanGCCmuscatcovidnews
News Summary - muthra isolation relaxation considering minister
Next Story