നിറഞ്ഞ ജനപങ്കാളിത്തത്തിൽ മുതുകാടിെൻറ മോട്ടിവേഷനൽ ഷോ
text_fieldsമസ്കത്ത്: പ്രതീക്ഷ ഒമാൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഗോപിനാഥ് മുതുകാടിെൻറ മ ോട്ടിവേഷനൽ പ്രസംഗവും മാജിക് ഷോയും നടന്നു. അൽഫലാജ് ഹോട്ടൽ ഗ്രാൻഡ് ഹാൾ നിറഞ്ഞുകവിഞ്ഞ ജനപങ്കാളിത്തത്തോടെയാണ് എം ക്യൂബ് (മോൾഡിങ് മൈൻഡ്സ് മാജിക്കലി) എന്ന പരിപാടി നടന്നത്.
ഉദ്ഘാടന പരിപാടിക്ക് മുമ്പായി പ്രതീക്ഷ ഒമാെൻറ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രതിപാദിക്കുന്ന ഡോക്യുമെൻററി പ്രദർശനം നടന്നു. തുടർന്ന് പ്രതീക്ഷ ഒമാൻ സജീവ പ്രവർത്തകയായിരുന്ന അന്തരിച്ച ഹേമലത വിശ്വനാഥന് പ്രണാമം അർപ്പിച്ചു. ഉദ്ഘാടന പരിപാടിയിൽ പ്രതീക്ഷ ഒമാൻ പ്രസിഡൻറ് റെജി കെ. തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശശികുമാർ സ്വാഗതം പറഞ്ഞു.
ചലച്ചിത്ര നടൻ ജോജു ജോർജ് വിശിഷ്ടാതിഥിയായിരുന്നു. ഇന്ത്യൻ എംബസി കോൺസുലാർ പി.കെ. പ്രകാശ്, ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോക്ടർ ബേബി സാം സാമുവേൽ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. നല്ല കുടുംബ ബന്ധവും സ്നേഹവും ഉണ്ടാകാൻ കുടുംബത്തിലെ അംഗങ്ങൾ എല്ലാവരും ഒന്നിച്ചിരിക്കാൻ സമയം കണ്ടെത്തണമെന്ന് മുഖ്യാതിഥിയായ ഗോപിനാഥ് മുതുകാട് പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ സീ പ്രൈഡ് കമ്പനി മാനേജിങ് ഡയറക്ടർ മുഹമ്മദ് അമീനും ഷാർജയിലെ ഫോർ എസ് കമ്പനി മാനേജിങ് ഡയറക്ടർ തോമസ് കോയട്ടിനും ബിസിനസ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. ജോജു ജോർജിന് കൾച്ചറൽ അച്ചീവ്മെൻറ് അവാർഡ് സംഘടന ട്രഷറർ ജയശങ്കർ സമ്മാനിച്ചു. ബിജു പരുമലയും ഡോ. താര ജയശങ്കറുമായിരുന്നു ഉദ്ഘാടന ചടങ്ങിെൻറ അവതാരകർ. ഉദ്ഘാടന ചടങ്ങിന് ശേഷം മാസ്റ്റർ കൃതിക് ശങ്കറിെൻറ സോളോ ഡാൻസ് നടന്നു. തുടർന്നാണ് മുതുകാട് വേദിയിലെത്തിയത്. കാണികളെ വിസ്മയത്തിെൻറയും വിജ്ഞാനത്തിെൻറയും പുതിയ ലോകത്തേക്ക് കൊണ്ടുപോകുന്നതായിരുന്നു മുതുകാടിെൻറ ഷോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.