മൂവാറ്റുപുഴ സ്വദേശിയുടെ ചിത്രപ്രദർശനത്തിന് ഖുറം വാട്ടർ ഫ്രണ്ട് മാളില്‍ തുടക്കം
text_fieldsമസ്കത്ത്: എറണാകുളം മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് റാഫിയുടെ ചിത്ര പ്രദർശനം ‘ബിയോണ്ട് ദി ബ്രഷ് വിത്ത് റാഫി’ മസ്കത്തിലെ ഖുറം വാട്ടർ ഫ്രണ്ട് മാളില്‍ തുടക്കമായി. ഇന്ത്യന്‍ സ്കൂള്‍ വിഷ്വല്‍ ആര്‍ട്ട് കോ ഓര്‍ഡിനേറ്ററും പ്രശസ്ത ചിത്രകാരനുമായ യെല്‍ദോ ടി. ഔസെഫ് ഉദ്ഘാടനം ചെയ്തു. ആര്‍ട്ട് ആൻഡ് സോള്‍ ഗാലറി ഉടമ ഓസ്റ്റിന്‍ ഡിസില്‍വ, പ്രശസ്ത കാലിഗ്രഫറും സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റി മുന്‍ അധ്യാപകനും കാലിഗ് ആര്‍ട്ടിന്റെ സ്ഥാപകനുമായ മുഹമ്മദ് ഈസാ അല്‍ റുവാഹി എന്നിവര്‍ ആശംസകള്‍ നേർന്നു.
കലാകാരന്മാരായ മറ്റി സിര്വിയോ (ആര്‍ട്ട് ഗാലേറിയ), ജോഷി, സൈക്കോ തെറാപിസ്റ്റ് ഡോ. കിരണ്‍ കൗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നിരവധിപേരാണ് എക്സിബിഷൻ കാണാൻ എത്തുന്നത്. ഒമാനിൽ ചിത്രകലാ അധ്യാപകനായ മുഹമ്മദ് റാഫി ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും നിരവധി കലാ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ പെയിന്റിങ് മികവ് ഭരണ കർത്താക്കളുടെ പ്രശംസക്കും പാത്രമായിട്ടുണ്ട്. ഡിസംബര്‍14 വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.