ബസ് യാത്രക്ക് പ്രിയമേറുന്നു....
text_fieldsമസ്കത്ത്: രാജ്യത്തെ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്തിന്റെ ബസ് സർവിസുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ 19,00,000 ആളുകളാണ് ബസ് സർവിസിനെ പ്രയോജനപ്പെടുത്തിയതെന്ന് മുവാസലാത്ത് അധികൃതർ അറിയിച്ചു. ഇതിൽ 33.72 ശതമാനം ആളുകളും സ്വദേശി പൗരന്മാരായിരുന്നു. 111,000 യാത്രക്കാർ ഫെറി സർവിസും പ്രയോജനപ്പെടുത്തി. ഇതിൽ 80.09 ശതമാനം യാത്രക്കാരും ഒമാനികളായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.3 ദശലക്ഷം യാത്രക്കാർ ബസുകളും 103000 ആളുകൾ ഫെറികളുമാണ് ഉപയോഗിച്ചത്.
പ്രതിദിനം 10,000ത്തിലധികം യാത്രക്കാർ ബസുകളും 600ലധികംപേർ ഫെറി സർവിസും ഉപയോഗിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇതേ കാലയളവിൽ 29,200 വാഹനങ്ങളും (ഫെറി സർവിസ്) 10,500 ടൺ ചരക്കുകളും കടത്തി. മുവാസലാത്തിന് നിലവിൽ 93 ശതമാനമാണ് സ്വദേശിവത്കരണം. മലിനീകരണം, കാലാവസ്ഥ വ്യതിയാനം, ആഗോളതാപനം, സമുദ്രനിരപ്പ് ഉയരൽ എന്നിവക്കെതിരായ പോരാട്ടത്തിൽ പങ്കുചേരണമെങ്കിൽ പൊതുഗതാഗതത്തിന്റെ വിപുലീകരണം അനിവാര്യമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഗതാഗത മേഖല ഓരോ വർഷവും 15.9 മില്യൺ ടൺ കാർബൺ പുറന്തള്ളുന്നതായാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.