നിസ്വ ടൂര്‍ പാക്കേജുമായി മുവാസലാത്ത്
text_fieldsമസ്കത്ത്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ടൂർ പാക്കേജുമായി ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത്. മേയ് രണ്ടു മുതല്‍ അഞ്ചു വരെ ദിവസങ്ങളിലാണ് നിസ്വയിലെ മനോഹര കാഴ്ചകൾ കാണാൻ മുവാസലാത്ത് അവസരമൊരുക്കുന്നത്. സാംസ്കാരിക -പൈതൃക കേന്ദ്രങ്ങളും ചരിത്ര പ്രദേശങ്ങളും സന്ദര്‍ശിക്കുന്നതാണ് പാക്കേജ്. രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് ട്രിപ് സമയം. അസൈബ ബസ് സ്റ്റേഷനില്‍നിന്ന് ആരംഭിച്ച് ഇവിടെ തന്നെ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്.
നിസ്വ സൂഖ്, കോട്ട, ഇലക്ട്രിക് കാര്ട്ട്സില് അല്‍ അഖ്റ ഗ്രാമം സന്ദര്‍ശനം, ഫലജ് ദാരിസ് എന്നിവയെല്ലാമാണ് പാക്കേജില്‍ ഉള്‍പ്പെടുന്നത്.
മുതിര്‍ന്നവര്‍ക്ക് 25 റിയാലാണ് നിരക്ക്. മൂന്നു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് 20 റിയാലും ഈടാക്കും. മൂന്നിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്. ഇലക്ട്രിക് കാര്‍ട്ട്സ് ഫീ ഇതില്‍ ഉള്‍പ്പെടും. ഭക്ഷണം പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.