നദ ഹാപ്പിനെസിന്റെ പുതിയ ഔട്ട്ലറ്റ് സലാലയിൽ തുടങ്ങി
text_fieldsമസ്കത്ത്: നദ ഹാപ്പിനെസിെൻറ പതിനേഴാമത് ഔട്ട്ലറ്റ് സലാലയിൽ പ്രവർത്തനം ആരംഭിച്ചു. ദോഫാർ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി, ഇൻവെസ്റ്റ്മെന്റ് പ്രമോഷനിലെ വാണിജ്യ വകുപ്പ് ഡയറക്ടർ അഹമ്മദ് അൽ റവാസ് ഉദ്ഘാടനം ചെയ്തു. സലാല ഇൻഡസ്ട്രിയൽ ഏരിയയിലെ ജുലൈ 23 സ്ട്രീറ്റിൽ അൽ ബസതീൻ ബിൽഡിങ്ങിലാണ് പുതിയ ഔട്ട്ലറ്റ്. നദ ഹാപ്പിനെസ് ചെയർമാൻ അബ്ദുൽ സലാം, മാനേജിങ് ഡയറക്ടർ അബ്ദുൽ ആസിഫ്, ഡയറക്ടർ അബ്ദുൽ സലീം, ചീഫ് ഓപറേറ്റിങ് ഓഫിസർ അമീർ അഹമ്മദ് എന്നിവർ സംബന്ധിച്ചു.
ഉദ്ഘാടനത്തിെൻറ ഭാഗമായി റമദാനെ വരവേൽക്കാനായി അവശ്യവസ്തുക്കൾ ഒരുക്കിയിട്ടുണ്ട്. ഫുഡ്സ്റ്റഫ് ഹോൾസെയിൽ രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനമാണ് നദ ഹാപ്പിനെസ്. മസ്കത്ത് സീബ് ആസ്ഥാനമായാണ് പ്രവർത്തനം. മിതമായ നിരക്കും, മേന്മയുള്ള ഭക്ഷ്യ വിഭവങ്ങളും, മികച്ച സേവനവുമാണ് തങ്ങളെ വേറിട്ടു നിർത്തുന്നതെന്ന് മാനേജ്മെന്റ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഉപഭോക്താക്കൾ നൽകിയിരുന്ന പിന്തുണയാണ് വളർച്ചയുടെ പടവുകളിൽ പതിനേഴാമത്തെ ഔട്ട്ലെറ്റിലേക്ക് തങ്ങളെ എത്തിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.
കോഫി ഷോപ്പുകൾ, റസ്റ്റാറന്റുകൾ, ഗ്രോസറികൾ, ചെറുകിട കച്ചവടക്കാർ എന്നിവർക്കാവശ്യമായ എല്ലാവിധ ഭക്ഷ്യവസ്തുക്കളും സ്റ്റേഷനറികളും, ഹൗസ് ഹോൾഡ് ഉപകരണങ്ങളും ഒരേകുടക്കീഴിൽ മിതമായ നിരക്കിൽ ലഭിക്കും. ആവശ്യാനുസരണം ഇവ എത്തിച്ചുനൽകുമെന്നും മാനേജ്മെൻറ് ഭാരവാഹികൾ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് വോയ്സ് ഓഫ് ഒമാെൻറ നേതൃത്വത്തിൽ റോഡ് ഷോയും, ലൈവ് പരിപാടികളും നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.