ഗ്രീൻ ടൈഡ് പ്രതിഭാസം; ജലശുദ്ധീകരണ അളവ് നാമ വാട്ടർ സർവിസസ് കുറച്ചു
text_fieldsമസ്കത്ത്: ബർക വിലായത്തിലെ പ്രധാന ഡീസലിനേഷൻ, വാട്ടർ പ്രൊഡക്ഷൻ പ്ലാന്റുകളെ ഗ്രീൻ ടൈഡ് പ്രതിഭാസം ബാധിച്ചതിനാൽ ജലശുദ്ധീകരണ അളവ് അധികൃതർ കുറച്ചതായി നാമ വാട്ടർ സർവിസസ് കമ്പനി അറിയിച്ചു. അതിനാൽ വെള്ളം ഉപയോഗിക്കുന്നതിൽ ഉപഭോക്താക്കൾ മിതത്വം പാലിക്കണമെന്ന് കമ്പനി അഭ്യർഥിച്ചു. വെള്ളക്ഷാമം കുറക്കുന്നതിനായി ബദൽ സ്രോതസ്സുകളും റിസർവ് കിണറുകളും പ്രവർത്തിപ്പിച്ചും സുഹാർ, ബർക, ഗൂബ്ര എന്നിവിടങ്ങളിലെ ഡീസലിനേഷൻ പ്ലാന്റുകൾ തമ്മിലുള്ള പരസ്പരബന്ധം സജീവമാക്കിയും അടിയന്തര നടപടികൾ എടുത്തിട്ടുണ്ട്.
കടൽവെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതുവരെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചും ജല ഉപഭോഗം യുക്തിസഹമാക്കിയും സഹകരിക്കാൻ വരിക്കാരോട് ആവശ്യപ്പെടുകയാണെന്നും അന്വേഷണങ്ങൾക്ക് കോൾ സെന്ററിൽ (1442) ബന്ധപ്പെടണമെന്നും അധികൃതർ വ്യക്തമാക്കി. ലോകത്തിന്റെ പല ഭാഗങ്ങളിലും കാണപ്പെടുന്ന പച്ച ആൽഗകളുടെ കൂട്ടമാണ് സമുദ്രത്തിലെ ഗ്രീൻ ടൈഡ് പ്രതിഭാസത്തിന് കാരണമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.