33 വർഷ പ്രവാസം മതിയാക്കി നാസറിക്ക സലാലയിൽനിന്ന് മടങ്ങി
text_fieldsസലാല: മൂന്നു പതിറ്റാണ്ട് പിന്നിട്ട പ്രവാസത്തിന് അറുതി നൽകി നാസറിക്ക സലാലയോട് യാത് ര പറഞ്ഞു. കോഴിക്കോട് വേങ്ങേരി സ്വദേശി കെ.വി. അബ്ദുന്നാസർ 1986ലാണ് സലാലയിൽ എത്തുന്നത്. സ ലാല മാൾ ഗ്രൂപ്പിെൻറ വിവിധ സൂപ്പർ മാർക്കറ്റുകളിലാണ് കഴിഞ്ഞ 33 വർഷവും ജോലി ചെയ്ത്. ബോംബെയിൽ നിന്ന് മസ്കത്തിലെത്തി അവിടെ നിന്ന് മിനി ബസിൽ സലാലയിൽ എത്തുകയായിരുന്നു. ഇന്ന് കാണുന്ന ഒന്നുമില്ലാതിരുന്ന അക്കാലത്തെ എ.സിയൊന്നുമില്ലാത്ത ബസിലെ യാത്ര ഇന്നും ഓർമയിലുണ്ട്.
സൂപ്പർ മാർക്കറ്റിലെ ജീവനക്കാരും സുഹൃത്തുക്കളും ചേർന്ന് ഇദ്ദേഹത്തിന് യാത്രയയപ്പ് നൽകി. ശനിയാഴ്ച രാവിലെ കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിനാണ് നാസറിക്ക നാട്ടിലേക്ക് തിരിച്ചത്. രണ്ട് മക്കളും ഭാര്യയും അടങ്ങുന്നതാണ് ഇദ്ദേഹത്തിെൻറ കുടുംബം. മക്കളെ പഠിപ്പിക്കൻ കഴിഞ്ഞതും ഒരു വീട് വെക്കാൻ കഴിഞ്ഞതുമൊക്കെ വലിയ സൗഭാഗ്യമായാണ് നാസറിക്ക കരുതുന്നത്. ഒമാനോട് വലിയ സ്നേഹം ഇപ്പോഴുമുണ്ടെങ്കിലും ശിഷ്്ടകാലം കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹം. യാത്രയയപ്പിൽ മാനേജർമാരായ മുഹമ്മദ് കുട്ടി, സിറാജ് തലശ്ശേരി, ഷാജി തുടങ്ങിയവർ സംബന്ധിച്ചു. നേരത്തേ കൈരളി ഔഖത്ത് ഏരിയയും ഇദ്ദേഹത്തിന് യാത്രയയപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.