Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2020 8:33 AM IST Updated On
date_range 7 Oct 2020 8:33 AM ISTഡിജിറ്റൽ ബാങ്കിങ് പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുമായി നാഷനൽ ബാങ്ക് ഒാഫ് ഒമാൻ
text_fieldsbookmark_border
മസ്കത്ത്: ഡിജിറ്റൽ ബാങ്കിങ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുമായി നാഷനൽ ബാങ്ക് ഒാഫ് ഒമാൻ. ഇതിെൻറ ഭാഗമായി കോർപറേറ്റ് ഇൻറർനെറ്റ് ബാങ്കിങ് പ്ലാറ്റ്ഫോമിനുള്ള ട്രാൻസാക്ഷൻ ചാർജുകൾ ഒഴിവാക്കി നൽകി. ബിസിനസ് സമൂഹത്തിന് ഡിജിറ്റൽ ഇടപാടുകളിൽ പ്രോത്സാഹനം നൽകുകയാണ് തീരുമാനത്തിെൻറ ലക്ഷ്യം. നിരക്കുകൾ ഒഴിവാക്കിയതുവഴി ഡിജിറ്റൽ ബാങ്കിങ് കൂടുതൽ ചെലവ് കുറഞ്ഞതാകുമെന്ന് എൻ.ബി.ഒ ഗ്ലോബൽ ട്രാൻസാക്ഷൻ വിഭാഗം മേധാവി ആസിഫ് റെദ പറഞ്ഞു. കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ എൻ.ബി.ഒ ഡിജിറ്റൽ ബാങ്കിങ്ങിന് പ്രോത്സാഹനം നൽകിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story