ദേശീയദിനം: ഉത്സവച്ഛായയിൽ നിസ്വ കോട്ടയും പരിസരവും
text_fieldsമസ്കത്ത്: 51ാം ദേശീയദിന ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികൾ നിസ്വ കോട്ടയെയും പരിസരത്തെയും ഉത്സവാന്തരീക്ഷത്തിൽ മുക്കി.
വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ രാത്രി 10വരെ നടന്ന പരിപാടിയിലേക്ക് കുട്ടികളടക്കം നിരവധിപേരാണ് ഒഴുകി എത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരിപാടി ക്രമീകരിച്ചിരുന്നത്.
കോട്ട മുറ്റത്ത് ഒമാനി നാടൻ കലാരൂപമായ റാസ അവതരിപ്പിച്ചാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
കുട്ടികൾക്കുള്ള വിവിധ മത്സരങ്ങളും അരങ്ങേറി. കോട്ടയുടെ മുറികളിൽ വിവിധ ഫോട്ടോഗ്രാഫർമാരുടെ ചിത്ര ഗാലറിയും ഒരുക്കിയിരുന്നു. ഒമാനി കുടുംബങ്ങൾക്ക് തങ്ങളുടെ ഉൽപന്നങ്ങൾ വിൽക്കാനുള്ള അവസരവും ലഭിച്ചു.
കരകൗശല തൊഴിലാളികളുടെ കൂടാരങ്ങളിൽ മൺപാത്രങ്ങൾ, മരപ്പണി, പനയോലകൾ, ഒമാനി ബ്രെഡ് നിർമാണം, തയ്യൽ, സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണം, മൈലാഞ്ചി, പെയിൻറിങ്, തുണി ഉൽപന്നങ്ങൾ എന്നിവയും ഉണ്ടായിരുന്നു.
കുതിര സവാരി, ഒട്ടക സവാരി, ഒമാനി ഹൽവ നിർമാണം എന്നിവക്ക് കോട്ട ഗാർഡനും വേദിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.