ദേശീയദിനം പൊതുഅവധി തുടങ്ങി; കോവിഡ് മുൻകരുതൽ മറക്കണ്ട
text_fieldsമസ്കത്ത്: അമ്പതാമത് ഒമാൻ ദേശീയദിനത്തിെൻറ ഭാഗമായുള്ള പൊതുഅവധി തുടങ്ങി. ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് അവധി. രണ്ടു ദിവസത്തെ വാരാന്ത്യ അവധികൂടി കഴിഞ്ഞ് നവംബർ 29 ഞായറാഴ്ചയാണ് അടുത്ത പ്രവൃത്തിദിനം.പലരും അവധി ദിവസങ്ങളിൽ യാത്രപോകാനുള്ള ഒരുക്കത്തിലാണ്. ബീച്ചുകളിലുള്ള പ്രവേശന വിലക്ക് തുടരുന്നുണ്ട്. പാർക്കുകളും ഇതുവരെ തുറന്നിട്ടില്ല.
മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങളില്ലെങ്കിലും കോവിഡ് മുൻകരുതൽ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പൊതു സ്ഥലങ്ങളിലും വീടുകളിലും കൂട്ടം കൂടുന്ന സാഹചര്യങ്ങളും ഒഴിവാക്കണം. കോവിഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കമ്മിറ്റി നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി അവധി ദിനങ്ങളിൽ കർശനമായ പരിശോധനകളും ഉണ്ടാകും.
ജബൽ അഖ്ദറും ജബൽശംസുമടക്കം സ്ഥലങ്ങളിൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് കരുതുന്നത്. കോവിഡ് വ്യാപനത്തിെൻറ തീവ്രത കുറഞ്ഞതിനെ തുടർന്ന് പ്രവാസി കുടുംബങ്ങളടക്കം പുറത്തിറങ്ങി തുടങ്ങിയിട്ടുണ്ട്. വിവിധ ഗവർണറേറ്റുകളിലായുള്ള വാദികളിൽ ഒഴിവു ദിവസങ്ങൾ ആസ്വദിക്കാൻ കുടുംബങ്ങളും ബാച്ച്ലർമാരും എത്തുന്നുണ്ട്.ദേശീയദിന അവധിയുടെ ഭാഗമായി നക്ഷത്ര ഹോട്ടലുകളടക്കം താമസത്തിന് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.ആഭ്യന്തര സഞ്ചാരികളെ ആകർഷിക്കുന്നതിെൻറ ഭാഗമായാണ് നിരക്കിളവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.