ദേശീയദിനാഘോഷം: അലങ്കാര വിളക്കുകൾ തെളിഞ്ഞു, മൂവർണ ശോഭയിൽ നാടും നഗരവും
text_fieldsമസ്കത്ത്: റോഡുകളിലും ഹൈവേകളിലും അലങ്കാര വിളക്കുകൾ മിഴി തുറന്നതോടെ രാജ്യം 54ാം ദേശീയ ദിന പൊലിമയിലേക്ക് നീങ്ങി. സന്ധ്യമയങ്ങുന്നതോടെ പ്രധാന തെരുവുകൾ ബഹുവർണ പ്രഭയിൽ കുളിച്ചു നിൽക്കുന്നത് ഉത്സവ കാഴ്ചയായി. മസ്കത്ത് അടക്കമുള്ള പ്രധാന നഗരങ്ങളിലെ അലങ്കാര വിളക്കുകൾ തെളിഞ്ഞിട്ടുണ്ട്.
ഫോട്ടോ എടുക്കാനും സെൽഫി എടുക്കാനുമൊക്കെയായി വൻ തിരക്കാണ് രാത്രി കാലങ്ങളിൽ പലയിടത്തും അനുഭവപ്പെടുന്നത്. റോഡുകളിലും പാതയോരങ്ങളിലും പ്രധാന സ്ഥലങ്ങളിലും ഒമാന്റെ ത്രിവർണ പതാക നേരത്തേ തന്നെ പാറിപ്പറക്കാൻ തുടങ്ങിയിരുന്നു.
റോയല്‍ ഒപേറ ഹൗസ് ഉള്‍പ്പെടെ നഗരത്തിലെ വിവിധ കെട്ടിടങ്ങളാണ് മൂവര്‍ണ നിറങ്ങളില്‍ മിന്നുന്നത്. വാണിജ്യ സ്ഥാപനങ്ങളിലും ബഹുനില കെട്ടിടങ്ങളിലുമെല്ലാം പതാക നിറങ്ങള്‍ നിറഞ്ഞിട്ടുണ്ട്. ഇതോടെ രാത്രികാലങ്ങളില്‍ നഗരത്തിന്റെ മൊഞ്ചേറുകയാണ്.
അതേസമയം, മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അലങ്കാര വിളക്കുകൾ കുറവാണ്. അതേസമയം, വരും ദിവസങ്ങളിൽ കൂടുതൽ വിളക്കുകൾ തെളിയുമെന്നാണ് കരുതുന്നത്. ഫലസ്തീൻ യുദ്ധ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഇങ്ങനെയുള്ള അലങ്കാരങ്ങൾ ഒഴിവാക്കിയായിരുന്നു ആഘോഷങ്ങൾ നടന്നിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.