ദേശീയ ദിനാഘോഷം: വിപണിയില്‍ ബഹുവര്‍ണ അലങ്കാരങ്ങളെത്തി
text_fieldsമസ്കത്ത്: ഒമാെൻറ 51ാമത് ദേശീയ ദിനാഘോഷത്തെ വരവേല്‍ക്കാന്‍ വിപണിയില്‍ ബഹുവര്‍ണ അലങ്കാരങ്ങളെത്തി. മണ്മറഞ്ഞ പ്രിയ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിെൻറയും പുതിയ സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖിെൻറയും ചിത്രങ്ങൾ, ദേശീയപതാക ആലേഖനം ചെയ്ത ബാഡ്ജുകള്‍, ഷാളുകള്‍, ടീഷര്‍ട്ടുകള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വസ്ത്രങ്ങളില്‍ കുത്താന്‍ പറ്റുന്ന തരത്തിലുള്ള ബാഡ്ജുകള്‍, വിവിധ വര്‍ണങ്ങളിലുള്ള ഷാളുകളും മാസ്കുമൊക്കെയാണ് വിപണിയിൽ എത്തിയത്.
സ്കൂൾ കുട്ടികളുടെ ആവശ്യങ്ങള്‍ക്കായുള്ള വിവിധ വസ്തുക്കളും മൂവർണം പൂശി എത്തിയിട്ടുണ്ട്.
കുടകള്‍, കേശാലങ്കാര വസ്തുക്കളായ റിബണ്‍, മുടിക്കുത്തി തുടങ്ങി നിത്യോപയോഗ സാധനങ്ങളിലൊക്കെ ദേശാഭിമാന പ്രചോദിതമായ മുദ്രകളിലാണ് വിപണിയിലുള്ളത്. മൊത്ത വ്യപാരമേഖലകളിലാണ് ഇപ്പോള്‍ കാര്യമായ കച്ചവടം. പ്രളയവും കോവിഡും ഉലച്ചു കളഞ്ഞ ചില്ലറ വിപണിയില്‍ കാര്യമായ ചലനം ദൃശ്യമായിട്ടില്ല. വരും ദിവസങ്ങളില്‍ ചില്ലറ വ്യാപരമേഖലകളിലും കച്ചവടം നടക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. വിവിധ ഭാഗങ്ങളില്‍ ദേശീയ ദിനാഘോഷ ഒരുക്കം സജീവമാകുന്നതോടെ ചില്ലറ വിപണിയും ഉണരും. നഗരങ്ങളിലും തെരുവോരങ്ങളിലും പ്രധാന നിരത്തുകളിലും വരും ദിവസങ്ങളില്‍ അലങ്കാര വിളക്കുകള്‍ ദീപപ്രഭയില്‍ മുങ്ങുന്നതോടെ ദേശീയ ദിനാഘോഷം വര്‍ണാഭമാകും. മസ്കത്ത് ഫെസ്റ്റിവൽ, ടൂറിസം സീസണ് തുടങ്ങിയവയും എത്തുന്നതോടെ കോവിഡിെൻറ ആലസ്യം വിട്ട് രാജ്യം പൂര്‍വ സ്ഥിതി കൈവരിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.