Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദേശീയദിനാഘോഷം:...

ദേശീയദിനാഘോഷം: വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി

text_fields
bookmark_border
ദേശീയദിനാഘോഷം: വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി
cancel

മസ്കത്ത്​: രാജ്യത്തി​െൻറ 52ാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ അലങ്കരിക്കാന്‍ റോയല്‍ ഒമാന്‍ പൊലീസ് അനുമതി നല്‍കി. പൊലീസ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്​ നവംബര്‍ 30വരെ വാഹനങ്ങളില്‍ സ്​റ്റിക്കര്‍ പതിച്ച് ഉപയോഗിക്കാം.

വിന്‍ഡോ ഗ്ലാസ്, നമ്പര്‍ പ്ലേറ്റ്, ലൈറ്റുകള്‍ എന്നിവിടങ്ങളിലേക്ക് സ്​റ്റിക്കറുകള്‍ വ്യാപിക്കരുത്. പിന്‍വശത്തെ ഗ്ലാസില്‍ പതിക്കുന്ന സ്​റ്റിക്കര്‍ ഡ്രൈവര്‍ക്ക് പിന്‍വശത്തെ വിന്‍ഡോയിലെ ചിത്രങ്ങള്‍ കാണാന്‍ അനുവദിക്കുന്ന തരത്തിലുള്ളതായിരിക്കണം. ഗതാഗത സുരക്ഷ ലംഘിക്കുന്ന തരത്തിലുള്ളവ നിരോധിച്ചിട്ടുണ്ട്. ദേശീയ ചിഹ്​നങ്ങൾ സ്​റ്റിക്കറായി പതിക്കാൻ പാടില്ല. വിധ്വംസകമോ മൂല്യരഹിതവുമായ വാക്കുകൾ ഉയോഗിക്കരുത്​. അതേസമയം, ഈ കാലയളവില്‍ വാഹനത്തി​ന്‍റെ നിറം മാറ്റാന്‍ അനുമതി ഇല്ലെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.

മുൻ ഭരണാധകാരി സുൽത്താൻ ഖാബൂസിന്‍റെ മരണം, കോവാഡ്​ നിയന്ത്രണം എന്നിവകാരണം കഴിഞ്ഞ രണ്ട്​ മൂന്ന്​ വർഷങ്ങളായി രാജ്യത്ത്​ വിപുലമായി രീതിയിൽ ദേശീയദിനാഘോഷ പരിപാടികൾ നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ കാറുകളുടെ അലങ്കാരങ്ങളും മറ്റും കുറവായിരുന്നു. എന്നാൽ, കോവിഡ്​ നിയന്ത്രണങ്ങളിലാത്ത ദേശീയ ആഘോഷങ്ങൾക്കാണ്​ രാജ്യം ഒരുങ്ങുന്നത്​. അതിനാൽ ഇത്തവണ വിദേശികളും സ്വദേശികളുമടക്കം നിരവധിപേർ കാർ അലങ്കരിക്കാനെത്തുമെന്നാണ്​ ഈ മേഖലയിലെ വ്യാപാരികൾ കണക്ക്​ കൂട്ടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsPman
News Summary - National Day Celebration: Permission to decorate vehicles
Next Story