ദേശീയദിനാഘോഷം: സൈനിക പരേഡിന് സുൽത്താൻ നേതൃത്വം നൽകും
text_fieldsമസ്കത്ത്: രാജ്യത്തിന്‍റെ 52ാത് ദേശീയ ദിനാഘോഷ ഭാഗമായി നവംബർ 18ന് നടക്കുന്ന സൈനിക പരേഡിന് സായുധ സേനയുടെ പരമോന്നത കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിഖ് േനതൃത്വം നൽകും. ദോഫാർ ഗവർണറേറ്റിലെ സലാലയിലുള്ള അൽ-നാസർ സ്‌ക്വയറിലാണ് സൈനിക പരേഡ് നടക്കുക.സുൽത്താൻ അധികാരമേറ്റതിന് ശേഷമുള്ള രണ്ടാമത്തെ സൈനിക പരേഡാണ് ഈ വർഷം നടക്കാൻ പോകുന്നത്. റോയൽ ഒമാൻ എയർഫോഴ്സ്, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താെൻറ പ്രത്യേക സേന, റോയൽ ഒമാൻ പൊലീസ്, റോയൽ കോർട്ട് അഫയേഴ്സ്, റോയൽ കാവൽറി, റോയൽ ഗാർഡ് കാവൽറി ഓഫ് ഒമാൻ തുടങ്ങിയ വിഭാഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും. കഴിഞ്ഞ വർഷം അൽ-മുതഫ ക്യാമ്പിലായിരുന്നു സൈനിക പരേഡ്.
ആഘോഷങ്ങൾക്കുള്ള എല്ലാവിധ ഒരുക്കവും പൂർത്തിയായതായി ദേശീയ ആഘോഷങ്ങളുടെ സെക്രട്ടേറിയറ്റ് ജനറൽ അറിയിച്ചു. സുൽത്താനേറ്റിലെ ഗവർണറേറ്റുകളിലും വിലായത്തുകളിലുമായി പൗരന്മാരെ പങ്കെടുപ്പിച്ച് സ്വീകരണ പരിപാടികൾ നടത്തുമെന്ന് ദേശീയ ആഘോഷങ്ങളുടെ സെക്രട്ടറി ജനറൽ ഷെയ്ഖ് സെബാ ബിൻ ഹംദാൻ അൽ സാദി പറഞ്ഞു. ഈ വർഷത്തെ ആഘോഷങ്ങൾക്ക് നിറം പകരാൻ ഡ്രോൺ, ലേസർ ഷോകളും മറ്റ് അനുബന്ധപരിപാടികളും നടത്തും. നവംബർ 18, 19 തീയതികളിൽ മസ്‌കത്ത് ഗവർണറേറ്റിൽ രണ്ടിടത്തും18ന് ദോഫാർ ഗവർണറേറ്റിലും 23ന് മുസന്ദം ഗവർണറേറ്റിലുമായിരിക്കും ലേസർ ഷോകളും മറ്റ് അനുബന്ധപരിപാടികളും നടക്കുക. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.