ദേശീയദിന പരേഡ്: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
text_fieldsമസ്കത്ത്: ദേശീയദിനത്തിൽ സീബ് വിലായത്തിലെ സ്പെഷൽ പൊലീസ് ടാസ്ക്ഫോഴ്സ് ആസ്ഥാനത്ത് നടക്കുന്ന മിലിട്ടറി പരേഡിെൻറ ഭാഗമായി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പരേഡിനെത്തുന്ന വാഹനങ്ങളുടെ സുഗമ ഗതാഗതത്തിനായാണ് നിയന്ത്രണങ്ങൾ. ശനിയാഴ്ച രാവിലെ പത്തുമുതൽ രാത്രി ഒമ്പതുവരെ ബൈത്തുൽ ബർക്ക റൗണ്ട് എബൗട്ട് മുതൽ സ്പെഷൽ ടാസ്ക് ഫോഴ്സ് കമാൻഡ് വരെയുള്ള റോഡിെൻറ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.
ബൈതുൽ ബർക്ക റൗണ്ട് എബൗട്ടിൽനിന്ന് അൽ സീബ് സ്ട്രീറ്റ്, മസ്കത്ത് എക്സ്പ്രസ്വേ വഴി അൽ ഖൂദ് െഫ്ലെഒാവറിലേക്കുള്ള ഗതാഗതവും നിയന്ത്രിക്കും. നവംബർ 18ന് വൈകീട്ട് മുതൽ പരേഡ് അവസാനിക്കുന്നത് വരെ ഹൽബാൻ ഫ്ലൈഒാവറിനും റുസൈൽ ഫ്ലൈഒാവറിനും ഇടയിലുള്ള റോഡ് അടച്ചിടും. മസ്കത്ത് ഹൈവേയിലേക്കുള്ള ഫ്ലൈഒാവർ ലൈനുകളിലും ഗതാഗതം അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.