ദേശീയദിന സമ്മാനം: ഖസബിലും മുസന്ദമിലും ആശുപത്രികൾ തുടങ്ങും
text_fieldsമസ്കത്ത്: ദേശീയദിന സമ്മാനമായി രാജ്യത്ത് രണ്ട് ആശുപത്രികൾകൂടി തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം. ഖസബിലും സുവൈഖിലുമാണ് ആശുപത്രികൾ ആരംഭിക്കുന്നത്. ഒരുലക്ഷം സ്ക്വയർ മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന പുതിയ ഖസബ് ആശുപത്രിയിൽ 150 കിടക്കകൾ ഉണ്ടാകും. സുവൈഖിൽ മൂന്നു നിലകളിലായി 260 കിടക്കകളോടെയുള്ള ആശുപത്രിയാകും നിർമിക്കുക. മൊത്തം രണ്ടുലക്ഷം സ്ക്വയർ മീറ്ററാകും ഇതിെൻറ വിസ്തൃതി.
ഖസബ് ആശുപത്രിയിൽ ഒൗട്ട്പേഷ്യൻറ് വിഭാഗം, വൃക്കരോഗ വിഭാഗം, ഡേ കെയർ യൂനിറ്റ്, മുതിർന്നവർക്കും കുട്ടികൾക്കുമായുള്ള തീവ്രപരിചരണ യൂനിറ്റ്, പ്രീടേം ഇൻഫൻറ്സ് യൂനിറ്റ് എന്നിവ ഉണ്ടാകും. രണ്ട് ആശുപത്രികളിലുമായി പൊള്ളൽ ചികിത്സ, ഒാർത്തൊഡോണ്ടിക്, കാർഡിയാക് െഎ.സി.യു, ഒാർത്തോപീഡിക് വിഭാഗം, മെറ്റേണിറ്റി വാർഡ് ഒാപറേറ്റിങ് തിയറ്റർ എന്നിവ ഉണ്ടാകും. 270 ദശലക്ഷം റിയാൽ മുടക്കിയാണ് പുതിയ ആശുപത്രികൾ നിർമിക്കുക. ഇതുസംബന്ധിച്ച ധാരണപത്രം ഇൻറർകോണ്ടിനെൻറൽ ഹോട്ടൽ ഗ്രൂപ് സി.ഇ.ഒ, നിർമാണ കമ്പനിയായ കാരിലിയോൺ അലാവി എക്സിക്യൂട്ടിവ് മാനേജർ എന്നിവരുമായി ഒപ്പിട്ടതായി ഒമാൻ ആരോഗ്യമന്ത്രി ഡോ.അഹമ്മദ് മുഹമ്മദ് അൽ സഇൗദി പറഞ്ഞു. ബ്രിട്ടീഷ് എക്സ്പോർട്ട് ഗ്യാരണ്ടി ഏജൻസിയാണ് പദ്ധതികൾക്കായി പണം മുടക്കുക.
സലാലയിൽ പുതിയ സുൽത്താൻ ഖാബൂസ് ആശുപത്രി നിർമിക്കുന്നതിനുള്ള ധാരണാപത്രം കഴിഞ്ഞദിവസം ഒപ്പിട്ടിരുന്നു. ഏഴു നിലകളിലായി 620 കിടക്കകളോടെയുള്ള ആശുപത്രിയാണ് നിർമിക്കുക. മൊത്തം 312 ദശലക്ഷം റിയാലാണ് മൂന്ന് ആശുപത്രികൾക്കുമായി ചെലവുവരുക. രണ്ടു മുതൽ നാലുവർഷം വരെ കാലാവധിക്കുള്ളിലാകും ഇവ പൂർത്തീകരിക്കുക. ഇതോടൊപ്പം സൊഹാർ, നിസ്വ, മസ്കത്ത് റോയൽ ആശുപത്രികളുടെ വിപുലീകരണത്തിനും കരാർ ഒപ്പിട്ടതായി ആരോഗ്യ മന്ത്രി അറിയിച്ചു.
ഒമാെൻറ ആരോഗ്യമേഖലയിലെ നേട്ടങ്ങൾ ലോകരാഷ്ട്രങ്ങൾക്കിടയിൽ മുൻനിരയിലാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പകർച്ചവ്യാധി പ്രതിരോധരംഗത്ത് രാജ്യം അഭിനന്ദനാർഹ നേട്ടമാണ് കൈവരിച്ചത്. എഴുപതുകളിൽ പകർച്ചവ്യാധികളായിരുന്നു മരണങ്ങൾക്ക് പ്രധാന കാരണം. എന്നാൽ കഠിനയത്നത്തിെൻറ ഫലമായി 99 ശതമാനം വാക്സിനേഷൻ എന്ന നേട്ടം കൈവരിക്കാൻ സാധിച്ചു. ഇന്ന് പ്രമേഹവും കാൻസറും ഹൃദ്രോഗങ്ങളും ശ്വാസകോശരോഗവുമൊക്കെയാണ് മരണങ്ങൾക്ക് പ്രധാന കാരണം. ഇതിനെ പ്രതിരോധിക്കാൻ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വർഷം തോറും പുതുതായി ഏഴായിരം പ്രമേഹരോഗികളും 1300 അർബുദ ബാധിതരും 400 പേർക്ക് വൃക്കതകരാറിനെ തുടർന്ന് ഡയാലിസിസും വേണ്ടിവരുന്നതായാണ് കണക്കുകൾ പറയുന്നത്. പകർച്ചവ്യാധിയിതര രോഗങ്ങളുടെ വ്യാപനം തടയുന്നതിൽ ഒമാന് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ ഇത്തരം രോഗങ്ങളുടെ വ്യാപനം 40 ശതമാനം കൂടി കുറക്കാൻ സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
2010ന് ശേഷം 55 പുതിയ ആശുപത്രികൾ നിർമിക്കാൻ മന്ത്രാലയം ധാരണാപത്രം ഒപ്പിട്ടു. 330 വികസന കരാറുകളും 626 അറ്റകുറ്റപ്പണി കരാറുകളും മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള 419 കരാറുകളും ഒപ്പിട്ടു. പിന്നിട്ട വർഷങ്ങളിൽ ഒമാെൻറ ആരോഗ്യമേഖലയിൽ ശ്രദ്ധേയമായ പല നേട്ടങ്ങളും കൈവരിച്ചതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.