സലാല ലുലുവിൽ വർണാഭമായ ദേശീയ ദിനാഘോഷം
text_fieldsസലാല: വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളോടെ സലാല ലുലുവിൽ ഒമാൻ ദേശീയദിനം ആഘോഷിച്ചു. ദേശീയ പതാകയുടെ നിറങ്ങളാൽ അലങ്കരിച്ച പ്രത്യേകവേദിയിലാണ് ആഘോഷ പരിപാടികൾ നടന്നത്. സുൽത്താെൻറ കൂറ്റൻ വർണചിത്രവും തൂക്കിയിരുന്നു. പരിപാടിയിലെ മുഖ്യാതിഥികളായ മാനവ വിഭവ ശേഷി മന്ത്രാലയം ദോഫാർ മേഖല ഡയറക്ടർ ഖാലിദ് ഹമദ് അൽ റവാഹി, ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഡയറക്ടർ അലി സാലിം അഹമദ് ബർസാവി എന്നിവരെ പ്രത്യേക ബാൻഡ് മേളത്തോടെ ആനയിച്ചാണ് വേദിയിലെത്തിച്ചത്.
തുടർന്ന് കേക്ക് മുറിച്ചു. പരമ്പരാഗത സ്വദേശി നൃത്ത പരിപാടികൾ അരങ്ങേറി. ഹൈപ്പർ മാർക്കറ്റിൽ തയാറാക്കിയ പവിലിയെൻറ ഉദ്ഘാടനവും ഇരുവരും നിർവഹിച്ചു. ദേശീയ ദിനാചരണത്തിെൻറ ഭാഗമായി നവംബർ 20 വരെ നിരക്കിളവുകളുണ്ട്. ചടങ്ങിൽ സലാല ലുലു ജനറൽ മാനേജർ മുഹ്സിൻ, ഡെപ്യൂട്ടി ജനറൽ മാനേജർ സജീവൻ, പേഴ്സണൽ മാനേജർ അഹമ്മദ് മുസല്ലം അൽ ബർസാവി എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.