വർണപ്രഭയിൽ ഒമാൻ
text_fieldsമസ്കത്ത്: 48ാമത് ഒമാൻ ദേശീയ ദിനത്തിനായി നാടെങ്ങും വർണപ്രഭയിൽ കുളിച്ചു. അൽ അമിറാത്തിലും സീബ് വിലായത്തിൽ അൽ ഖൂദ് ഡാമിന് സമീപവും രാത്രി എട്ടിനാരംഭിക്കുന്ന വെടിക്കെട്ട് അരമണിക്കൂർ നീണ്ടുനിൽക്കും. വിവിധ വിലായത്തുകളിൽ നടക്കുന്ന ആഘോഷ പരിപാടികൾക്കും ഇന്ന് തുടക്കമാകും. ഒമാനി നാടോടി കലാകാരന്മാരുടേത് അടക്കം പരിപാടികളാണ് വിവിധയിടങ്ങളിൽ നടക്കുക. നിസ്വ അടക്കം നഗരങ്ങളിൽ വിപുലമായ രീതിയിലാണ് ആഘോഷം നടക്കുന്നത്.
ചില വിലായത്തുകളിൽ റാലികളും ഘോഷയാത്രകളും സംഘടിപ്പിക്കുന്നുണ്ട്. വിലായത്തുകൾ കേന്ദ്രീകരിച്ചും സ്കൂളുകളിലും ആഘോഷങ്ങൾ ഒരുക്കുന്നുണ്ട്.
ഗ്രാമങ്ങളിലും ദേശീയദിന അലങ്കാരങ്ങൾ ഒരുക്കിയിട്ടുണ്ട്. കൊടി- തോരണങ്ങളാൽ ചെറിയ നഗരങ്ങൾ പോലും അലങ്കരിക്കുന്നുണ്ട്. മസ്കത്തിലെ പ്രധാന സ്ഥാപനങ്ങളിലെല്ലാം അലങ്കാര വിളക്കുകളും സുൽത്താെൻറ ചിത്രവും പതിച്ചിട്ടുണ്ട്. വാദി കബീർ അൽ ബുസ്താൻ റൗണ്ട് എബൗട്ട് മുതൽ ഗ്രാൻഡ് മസ്ജിദ് വരെ ഭാഗങ്ങളിൽ കണ്ണഞ്ചിപ്പിക്കുന്ന അലങ്കാര വിളക്കുകളാണ് മിഴി തുറന്നിട്ടുള്ളത്. രാത്രി ബഹുവർണ വെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന ഹൈവേയുടെ ദൃശ്യം ഏറെ മനോഹരമാണ്.
ഒമാനിലെ ഏറ്റവും സുന്ദരമായ ആഘോഷ കാഴ്ചയുള്ളതും ഇവിടെ തന്നെയാണ്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിരവധി പേരാണ് ആഘോഷ കാഴ്ച കാണാനെത്തുന്നത്. അതിനാൽ രാത്രി ഇൗ റോഡുകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. അലങ്കാര വിളക്കുകൾ ഇൗ മാസം അവസാനം വരെ വർണ പ്രകാശം ചൊരിയും. സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ 78ാം ജന്മദിനം കൂടിയാണ് ഇന്ന്. പിന്നിട്ട വർഷങ്ങളിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾക്ക് സുൽത്താനോടുള്ള നന്ദിയർപ്പിക്കൽ കൂടിയാണ് ഒാരോ ദേശീയദിനാഘോഷവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.