വിദേശി തൊഴിലാളികളുടെ എണ്ണം കുറഞ്ഞു
text_fieldsമസ്കത്ത്: രാജ്യത്തെ വിദേശി തൊഴിലാളികളുടെ എണ്ണം കുറഞ്ഞു. ഇൗ വർഷം ജനുവരി മുതൽ ഒക്ടോബർ അവസാനംവരെയുള്ള കണക്ക് പ്രകാരം 3.3 ശതമാനത്തിെൻറ കുറവാണ് ഉണ്ടായതെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ കണക്കുകൾ പറയുന്നു. മസ്കത്ത് ഗവർണറേറ്റിലാണ് ഏറ്റവുമധികം കുറവുണ്ടായത്, 4.7 ശതമാനം.
കഴിഞ്ഞ ഡിസംബർ അവസാനം 18,54,880 വിദേശ തൊഴിലാളികളാണ് ഒമാനിൽ ഉണ്ടായിരുന്നത്. ഇത് ഇൗ വർഷം ഒക്ടോബർ അവസാനമായപ്പോൾ 17,97,613 ആയി. വിദേശതൊഴിലാളികളിൽ ഇന്ത്യക്കാരാണ് ഏറ്റവുമധികമുള്ളത്. ഒക്ടോബർ അവസാനത്തെ കണക്കുപ്രകാരം ഇന്ത്യക്കാരുടെ എണ്ണം 3.8 ശതമാനം കുറഞ്ഞ് 6,64,227 ആയി. ബംഗ്ലാദേശികളുടെ എണ്ണമാകെട്ട 4.4 ശതമാനം കുറഞ്ഞ് 663,618 ഉം ആയി. പാകിസ്താനികളുടെ എണ്ണമാകെട്ട 6.9 ശതമാനം കുറഞ്ഞ് 2,19,901 ആയിട്ടുണ്ട്.
ശ്രീലങ്കക്കാരുടെ എണ്ണത്തിലാണ് കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവ്, 0.3 ശതമാനം. 20,553 ശ്രീലങ്കക്കാരാണ് ഒമാനിലുള്ളത്. അതേസമയം നേപ്പാൾ, യുഗാണ്ട, ഫിലിപ്പീൻസ്, ഇൗജിപ്ത് എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളുടെ എണ്ണത്തിൽ വർധനയുണ്ടായി. നേപ്പാളികളുടെ എണ്ണം ഒരു ശതമാനം ഉയർന്ന് 17,236 ആയി. യുഗാണ്ടയിൽനിന്നുള്ളവർ 38.7 ശതമാനം ഉയർന്ന് 32,792 ആയി. വീട്ടുജോലിക്കായി നിരവധി യുഗാണ്ടൻ വംശജരായ സ്ത്രീകളാണ് ഒമാനിൽ എത്തുന്നത്. ഫിലിപ്പിനോകളുടെ എണ്ണം ആറു ശതമാനം ഉയർന്ന് 47,296 ഉം ഇൗജിപ്ഷ്യൻ വംശജരുടെ എണ്ണം 11.1 ശതമാനം ഉയർന്ന് 31,143 ഉം ആയി.
നിരവധി തസ്തികകളിലെ താൽക്കാലിക വിസാ വിലക്കാണ് ഇന്ത്യക്കാരുടെ എണ്ണക്കുറവിന് പ്രധാന കാരണം. ഇതോടൊപ്പം, കമ്പനികളിലെ ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായി നിരവധി ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടിവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.